ബൈത്തുറഹ്മ താക്കോല്‍ദാനം നടത്തി
കിഴിശ്ശേരി: മുസ്‌ലിം യൂത്ത് ലീഗ് കേരള വാട്ട്‌സ്ആപ്പ് കൂട്ടായ്മക്ക് കീഴില്‍ മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടക്കുളത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ബൈത്തുറഹ്മയുടെ സമര്‍പ്പണവും പൊതുസമ്മേളനവും നടത്തി. വീടിന്റെ താക്കോല്‍ദാന കര്‍മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കെ.ടി അഷ്‌റഫ് അധ്യക്ഷനായി. ബി.എസ്.കെ തങ്ങള്‍, എ.പി കുഞ്ഞാന്‍, ഇ.ടി ബഷീര്‍, ടി. മരക്കാരുട്ടി ഹാജി, എം.പി മുഹമ്മദ്, കബീര്‍ മുതുപറമ്പ്, കെ. ഷാഹുല്‍ ഹമീദ്, കെ.കെ മുനീര്‍ മാസ്റ്റര്‍, നാസര്‍ മനാട്ട്, എ.ടി കരീം മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം പി.എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
കൊണ്ടോട്ടി: മുസ്‌ലിംലീഗ് പനയംപറമ്പ് കമ്മിറ്റി കൊളത്തൂരില്‍ നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ദാനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.സി.എം.എ ഗഫൂര്‍ അധ്യക്ഷനായി. ടി.വി ഇബ്‌റാഹീം, എം.എല്‍.എ, കെ.പി.എ മജീദ്, അബ്ദുല്‍ റഫീഖ് പുലാശ്ശേരി, പള്ളത്തില്‍ അഷ്‌റഫ്, തയ്യില്‍ മുജീബ്, ചെറുതൊടിക ശിഹാബുദ്ദീന്‍, പി. അന്‍വര്‍ സാദത്ത് സംബന്ധിച്ചു.
പാങ്ങ്: കുറുവ പഞ്ചായത്ത് പതിമൂന്നാംവാര്‍ഡ് മുസ്‌ലിംലീഗ് കമ്മിറ്റിയും പാങ്ങ് കെ.എം.സി.സി ജി.സി.സി ടീമും സംയുക്തമായി പാങ്ങ് താണിക്കോട് നിര്‍മിച്ച് നല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ദാനം കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പി.കെ രായിന്‍ ഹാജി അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കുറുവ പഞ്ചായത്ത് പ്രസിഡന്റ് യൂസുഫ് മുല്ലപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശിഹാബ് പൂഴിത്തറ, സലാം മാസ്റ്റര്‍, പഞ്ചായത്തംഗങ്ങളായ എ.സി കുഞ്ഞയമു, എന്‍.പി ഹംസ, എം.പി കുഞ്ഞാപ്പു ഹാജി, എം.മമ്മിക്കുട്ടി, സയ്യിദ് വി.ടി.എസ് നൂറുദ്ദീന്‍ തങ്ങള്‍, പി.അബ്ദുല്‍ കബീര്‍, കെ.വി മുസമ്മില്‍ സംസാരിച്ചു.
കൊളത്തൂര്‍: മൂര്‍ക്കനാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചു നല്‍കിയ ഒന്‍പതാമത് ബൈത്തുറഹ്മ കൈമാറി. താക്കോല്‍ദാനം അഹമ്മദ് ബാഖവി തങ്ങള്‍ നിര്‍വഹിച്ചു. കെ.പി ഹംസ മാസ്റ്റര്‍, കെ.പി അബ്ദുല്ല മാസ്റ്റര്‍, പി.പി അലവി, പി സുലൈമാന്‍, പി കുഞ്ഞാലിക്കുട്ടി, എം.പി മുജീബ്, വി.ടി ശിഹാബ്,കെ സൈഫുദ്ദീന്‍, കെ.പി അബു, കെ.ടി ഖാദര്‍, കെ ഖാദര്‍, വി ഫസലുല്ല, പി.പി ഖമറുദ്ദീന്‍, ഹക്കീം ഫൈസി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."