പോരാട്ടത്തിന് വിരാമം: എം.ജി ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നു
കോട്ടയം: സര്‍വ്വകലാശാല ജീവനക്കാര്‍ക്ക് പാര്‍ട്ട്‌ടൈമായി ഗവേഷണം നടത്താനുള്ള അനുമതിക്കായി പോരാടിയ സാഹിത്യകാരനും എം.ജി സര്‍വ്വകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാറുമായ ഡോ. രാജുവള്ളികുന്നം ഇന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങും.
1986ലാരാജൂ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായി എം.ജി സര്‍വ്വകലാശാലയില്‍ എത്തുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം സമ്പാദിച്ചിരുന്നതിനാല്‍ ഗവേഷണം നടത്തുന്നതിനായി സര്‍വ്വകലാശാലയില്‍ അപേക്ഷ നല്‍കി. സര്‍വ്വകലാശാലയില്‍ ജോലി നോക്കിക്കൊണ്ട് ഗവേഷണം ചെയ്യാന്‍ അനുമതി നല്‍കരുതെന്ന് കാട്ടി ഭരണവിഭാഗം അന്നത്തെ വി.സി യു.ആര്‍ അനന്തമൂര്‍ത്തിക്ക് ഫയല്‍ നല്‍കി. ഈ ഫയല്‍ പരിശോധിച്ച അനന്തമൂര്‍ത്തി കുറിച്ച നോട്ടാണ് ഡോ. രാജുവള്ളിക്കുന്നത്തിന് ചിഹ്ന ശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടാന്‍ ഇടവരുത്തിയത്. '
ഗവേഷണ താല്പര്യമുള്ളവരെ മുന്നോട്ട് നയിക്കുകയാണ് സര്‍വ്വകലാശാല ചെയ്യേണ്ടതെന്നും പിന്നോട്ട് വലിക്കുകയല്ല വേണ്ടതെന്നും' അനന്തമൂര്‍ത്തി കുറിച്ചു. അക്കാലത്ത് കോളജ് അദ്ധ്യാപകര്‍ക്ക് മാത്രമാണ് പാര്‍ട്ട് ടൈമായി സര്‍വ്വകലാശാലകളില്‍ ഗവേഷണം അനുവദിച്ചിരുന്നത്. പിന്നീട് രാജു വള്ളികുന്നത്തിന് ലഭിച്ച ഉത്തരവിന്റെ പിന്‍ബലത്തില്‍ നിരവധിപ്പേര്‍ സര്‍വ്വകലാശാലയിലെ ജോലിക്കിടെ പാര്‍ടൈമായി ഗവേഷണം പൂര്‍ത്തിയാക്കിയെന്നത് വസ്തുതയാണ്.
രാജു വള്ളിക്കുന്നം മാവേലിക്കര ബിഷപ്പ്മൂര്‍ കോളജില്‍ ബി.എസ.്‌സി ഫിസിക്‌സ് ബിരുദം പൂര്‍ത്തിയാക്കി. സാഹിത്യ താല്പര്യം ഉള്ളിലുള്ളതിനാല്‍ എം.എ ഇഗ്ലീഷില്‍ ബിരുദം നേടി പിന്നീടാണ് ആലപ്പുഴ വള്ളിക്കുന്നം സ്വദേശിയായ ഇദ്ദേഹം എംജി സര്‍വ്വകലാശാലയില്‍ എത്തുന്നത്. മൂന്ന് പതിറ്റാണ്ടത്തെ ഔദ്യോഗിക ജീവിതത്തിനിടെ 400 കവിതകള്‍ പ്രമുഖ മാധ്യമങ്ങളില്‍ അച്ചടിമഷി പുരണ്ടിട്ടുണ്ട്. ഇലകളില്‍ കാറ്റ്, കോട്ടയം കാലം, പൈങ്കിളി കവിതയ്‌ക്കൊരാമുഖം എന്നീ കവിതാസമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.
അഭിനയത്തിന്റെ അര്‍ത്ഥങ്ങള്‍, പോസ്റ്റ് കൊളോണിയല്‍ മലയാള കവിത എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. കാമ്പസ് കവിത കഥ, അയ്യപ്പപ്പണിക്കരുടെ നര്‍മ്മകവിത, നര്‍മ്മ സംഭാഷണങ്ങള്‍ എന്നിവ രാജുവള്ളിക്കുന്നം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച കൃതികളാണ്. രണ്ട് വര്‍ഷം മുമ്പ് പൈലോ കൊയ്‌ലോയുടെ കൃതി മലയാളത്തിലേക്ക് ഒഴുകുന്ന പുഴ പോലെ എന്ന തലക്കെട്ടോടെ പരിവര്‍ത്തനം ചെയ്തിരുന്നു. നിരവധി ഇംഗ്ലീഷ് കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. സാഹിത്യ മേഖലയിലെ സംഭാവന കണത്തിലെടുത്ത് 2001 പ്രവാസി മലയാളികള്‍ ഏര്‍പ്പെടുത്തിയ കേരള ഗോള്‍ഡന്‍ ജൂബിലി കവിത പുരസ്‌കാരം ഉള്‍പ്പെടെ അനേകം അംഗീകാരങ്ങള്‍ രാജു വള്ളികുന്നത്തെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോള്‍ നാലാമത്തെ കവിത സമാഹാരത്തിന്റെ പണിപ്പുരയിലാണ്. ഭാര്യ: ഡോ. ബിന്ദു. എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സിലെ അസിസ്റ്റന്റ് പ്രെഫസറാണ്. മകള്‍ അന്നപൂര്‍ണ ബിടെക് വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."