മധ്യപ്രദേശില്‍ പശു സംരക്ഷണത്തിന് പ്രത്യേക മന്ത്രാലയം
ഭോപ്പാല്‍: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവേ, വര്‍ഗീയതയിലൂടെ വോട്ട് പിടിക്കാന്‍ മധ്യപ്രദേശില്‍ ബി.ജെ.പിയുടെ നീക്കം ശക്തമാക്കി. ജനങ്ങളെ ബി.ജെ.പിക്കൊപ്പം നിര്‍ത്താന്‍ വൈകാരികമായ നീക്കമാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ നടക്കുന്നത്.
ഇന്നലെ ജനങ്ങളെ സ്വാധീനിക്കുന്നതിനായി സര്‍ക്കാര്‍ പശുമന്ത്രാലയം സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. ഭരണം അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെ അന്നൊന്നുമില്ലാതിരുന്ന മന്ത്രാലയം തിടുക്കപ്പെട്ട് രൂപീകരിച്ചത് ജനങ്ങളെ വൈകാരികമായി തങ്ങള്‍ക്കൊപ്പം നിര്ത്തുന്നതിനുവേണ്ടിയാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്.
പശുക്കളെ നല്ല രീതിയില്‍ സംരക്ഷിക്കുന്നതിനായിട്ടാണ് മന്ത്രാലയം സ്ഥാപിക്കുന്നതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഖജുരാഹോയില്‍ നടന്ന ചടങ്ങിലാണ് പുതിയ മന്ത്രാലയം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുന്‍പായി നടത്തിയ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാനല്ലാതെ മറ്റൊന്നിനുമല്ലെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."