എസ്.എഫ്.ഐയെ തിരുത്താന്‍ സി.പി.എം തയാറാകണം: മുല്ലപ്പള്ളി
വടകര: പ്രവര്‍ത്തകരെ കയറൂരിവിടുന്നതില്‍ നിന്ന് എസ്.എഫ്.ഐ പിന്മാറണമെന്ന് കെ.പി സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്യാര്‍ഥി സംഘടനയെ തിരുത്താന്‍ സി.പി.എം തയാറാകണം.
ശരിയായ ദിശയിലല്ല കാംപസുകളിലെ രാഷ്ട്രീയം മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാവ് പൊലിസിനെ അക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അനിഷ്ടസംഭവം ആവര്‍ത്തിക്കില്ലായിരുന്നു.
സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. കലാലയങ്ങളിലും ലഹരിഉപഭോഗം വര്‍ധിച്ചിട്ടുണ്ട്. ഇത് അപകടമാണ്. കേട്ടുകേള്‍വി മാത്രമുള്ള ആള്‍ക്കൂട്ട കൊലപാതകമാണ് മാഹിയില്‍ നടന്നിരിക്കുന്നത്. അക്രമത്തിന് നേതൃത്വം നല്‍കിയവരെ ഉടന്‍ പിടികൂടണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി വിനോദിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ സഹായധനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."