നവവധു തൂങ്ങിമരിച്ച സംഭവം: പൊലിസ് കേസെടുത്തു
കാഞ്ഞങ്ങാട്: ഭര്‍തൃവീട്ടില്‍ നവവധു തൂങ്ങി മരിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു. യുവതി എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് ഇവരുടെ കിടപ്പുമുറിയില്‍ നിന്നു പൊലിസ് കണ്ടെടുത്തു. മുള്ളേരിയ കെട്ടും കുഴിയിലെ കൃഷ്ണന്-ബേബി ദമ്പതികളുടെ മകളും വെള്ളിക്കോത്തെ വിപിന്‍ദാസിന്റെ ഭാര്യയുമായ തോതി(19)യെയാണ് കഴിഞ്ഞ ദിവസം രാവിലെ ഭര്‍തൃ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിഗ്രിക്ക് പഠിക്കുന്ന തോതി മുള്ളേരിയയിലെ സ്വന്തം വീട്ടില്‍ നിന്നു ചൊവ്വാഴ്ചയാണ് ഭര്‍തൃവീട്ടിലേക്കു തിരിച്ചെത്തിയത്. ഇവരുടെ ഭര്‍ത്താവ് വിപിന്‍ദാസ് ഒരുമാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്.
മരിക്കുന്നതിന് മുമ്പ് ഗള്‍ഫിലുള്ള വിപിനുമായി ഫോണില്‍ സംസാരിച്ചിരുന്നതായാണ് പൊലിസിന്റെ നിഗമനം. തോതിയുടെ കിടപ്പ് മുറിയില്‍ നിന്നു ട്യൂബ് രൂപത്തിലുള്ള എലിവിഷവും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ഇവര്‍ തൂങ്ങി മരിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് എസ്.ഐ സന്തോഷ്, സി.ഐ സി.കെ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."