ഫൈബര്‍ വഞ്ചിക്കാരുടെ വലകള്‍ ബോട്ടുകാര്‍ നശിപ്പിച്ചു
ചാവക്കാട്: ആഴക്കടലില്‍ ഫൈബര്‍ വഞ്ചിക്കാരുടെ വലകള്‍ ബോട്ടുകാര്‍ നശിപ്പിച്ചു.
ചേറ്റുവ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തിരുവന്തപുരം സ്വദേശി വില്‍ഫ്രഡിന്റെ ഉടമസ്ഥതയുള്ള ഫൈബര്‍ വഞ്ചിക്കാര്‍ വിരിച്ച വലകളാണ് ബോട്ടുകാര്‍ നശിപ്പിച്ചത്. എഴുപത്തയ്യായിരം രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ആഴക്കടലില്‍ ചെറുവഞ്ചിക്കാരുടെ ഒഴുക്കുവലകളാണ് ബോട്ടുകാര്‍ നശിപ്പിക്കുന്നത് വ്യാപകമാണ്. ഫൈബര്‍ വഞ്ചിക്കാര്‍ നീട്ടിവലിച്ചിടുന്ന വലകള്‍ കണ്ടാല്‍ പല ബോട്ടുകാരും വേറെ ഭാഗത്തു കൂടിയാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ചിലര്‍ നേര്‍ക്ക് തന്നെ വരും. സംസ്ഥാനത്തിനകത്ത് ആഴക്കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്നതിന് യാതൊരു സുരക്ഷയും ഒരുക്കുന്നില്ലെന്നാണ് ഇതര സംസ്ഥാനത്ത് നിന്ന് ഇവിടെ താമസിച്ച് പണിയെടുക്കുന്നവര്‍ക്കുള്ള ആക്ഷേപം.
ബോട്ടിലെ പ്രൊപ്പല്ലറുകളില്‍ കുരുങ്ങി വലയും വഞ്ചിയും അപകത്തിലായ സംഭവങ്ങള്‍ പോലുമുണ്ട്. ഒരേ പേരില്‍ മുന്നും നാലും ബോട്ടുകളാണ് പലര്‍ക്കുമുള്ളത്. അതിനാല്‍ പ്രത്യേക പേര് പറഞ്ഞ് പൊലിസില്‍ പരാതിപെടാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.
മാത്രമല്ല ബോട്ടിന്റെ പുറത്ത് നമ്പര്‍ വ്യക്തമായി അടയാളപ്പെടുത്തത്താതും ബോട്ടുകാര്‍ക്കെതിരേ പരാതിപ്പെടാന്‍ തടസമാകുന്നു. ബോട്ടുകാരില്‍ പലരും ഡബിള്‍ നെറ്റ് ഉപയോഗിച്ച് നിയമ വിരുദ്ധമായ മത്സ്യ ബന്ധനമാണ് നടത്തുന്നത്. ചെറിയ മത്സ്യങ്ങളെ പിടികൂടുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകുന്നുമില്ല. നൂറ് കണക്കിന് ബോട്ടുകളാണ് ഇത്തരത്തില്‍ മത്സ്യബന്ധനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."