HOME
DETAILS
MAL
ടിബി ബോക്സുകള്‍ തുറന്നു കിടക്കുന്നത് അപകട ഭീഷണിയായി
backup
September 30 2018 | 22:09 PM
അന്തിക്കാട്: മുറ്റിച്ചൂര്‍ പാലത്തിലെ ഹൈമാസ്റ്റ് ലൈറ്റിനു താഴെ സ്ഥാപിച്ചിട്ടുള്ള ടിബി ബോക്സുകള്‍ തുറന്നു കിടക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. പാലത്തിന്റെ നടപ്പാതയിലൂടെ പോകുന്ന യാത്രക്കാര്‍ക്കാണ് ഏറെ ഭീഷണി.
ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ബോക്സില്‍ നിന്നും ഷോക്കേല്ക്കാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് പാലത്തിന്റെ നടപ്പാതയിലൂടെ പോകുന്നത്. 20 ടിബി ബോക്സുകളാണ് തുറന്നു കിടക്കുന്നത്.
ചില മൂടികള്‍ തല്ലിപ്പൊളിച്ചും ചിലത് പഴകി ദ്രവിച്ച നിലയിലുമാണ്. തുറന്നു കിടക്കുന്ന ടിബി ബോക്സുകള്‍ സുരക്ഷിത മൂടി ഉപയോഗിച്ച് അടച്ചു വെച്ച് യാത്രക്കാര്‍ക്ക് ഷോക്കേല്‍ക്കുന്നത് തടയാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."