യൂത്ത് ലീഗ് - എം.എസ്.എഫ് നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു
തൊടുപുഴ: വിദ്യാര്‍ഥികള്‍ സമൂഹ നന്മയ്ക്കായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലീം. മുസ്ലിം യൂത്ത് ലീഗ് - എം.എസ്.എഫ് വടക്കുംമുറി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് മാര്‍ക്ക് നേടുക എന്നതു മാത്രമല്ല, ജീവിതം നല്ല നിലയില്‍ മുന്നോട്ട് കൊണ്ടു പോകുവാനുള്ള ആത്മ ധൈര്യം സംഭരിക്കലാണ്. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുവാനുള്ള കരുത്ത് വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസത്തിലൂടെ കരസ്ഥമാക്കണമെന്നും സ്വന്തം കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടുമുള്ള കടപ്പാട് വിദ്യാര്‍ഥി സമൂഹം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്മാന് പി.എം നിസാമുദ്ദീന്‍ അധ്യക്ഷനായി. തൊടുപുഴ നഗരസഭ ചെയര്‍പേഴസണ്‍ സഫിയ ജബ്ബാര്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് സിയാദ് മുഖ്യപ്രഭാഷണം നടത്തി.
എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എസ് അബ്ദുല്‍ ജബ്ബാര്‍, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് വെട്ടിക്കല്‍, മുന്‍ നഗരസഭ ചെയര്മാന് എ.എം ഹാരിദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സല്മാന് ഹനീഫ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ അന്‍ഷാദ് കുറ്റിയാനി, ഇ.എ.എം അമീന്, നിയോജക മണ്ഡലം പ്രസിഡന്റ് പി.എന്‍. നൗഷാദ് , മുഹമ്മദ് ഷഹന്‍ഷാ, ഒ.എച്ച്. സെയ്ദ് മുഹമ്മദ്, എം.എം അബ്ദുല്‍ ഷുക്കൂര്സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."