HOME
DETAILS
MAL
തൊഴിലുറപ്പ് തൊഴിലാളികളുടെ ഉപരോധസമരം
backup
May 25 2017 | 21:05 PM
തൊടുപുഴ: ആറ് മാസത്തെ വേതന കുടിശിക ഉടര്‍ തീര്‍ത്ത് നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ വിവിധ പഞ്ചായത്തുകളില്‍ ഉപരോധസമരം സംഘടിപ്പിച്ചു. ഉടുമ്പന്നൂര്‍ എസ്.ബി.ഐക്കുമുമ്പില് നടത്തിയ ഉപരോധം യൂണിയന് സംസ്ഥാന കമ്മിറ്റിയംഗം മാത്യൂ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ശാന്തമ്മ ജോയി അധ്യക്ഷയായി. എം. ലതീഷ്, പി.പി സുമേഷ്, കെ.എസ് രാജന്, ബിന്ദു രവീന്ദ്രന്, ടി.സി രാജന്, നീതു ബാബുരാജ്, ബീന രവീന്ദ്രന് സംസാരിച്ചു.കുമാരമംഗലം പോസ്റ്റോഫ്സ് ഉപരോധം യൂനിയന്‍ തൊടുപുഴ ഏരിയ സെക്രട്ടറി ടി.എം മുജീബ് ഉദ്ഘാടനം ചെയ്തു.
എം.എം മാത്യു അധ്യക്ഷനായി. റെജി ദിവാകരന്, ലൈല ജോസഫ്, കെ.കെ മനോജ്, ടി.എന്‍ ഗോപാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."