കടലുണ്ടിപ്പുഴയോരം മാലിന്യമുക്തമാക്കി
വേങ്ങര: ഊരകം കടലുണ്ടിപ്പുഴയോരത്ത് പ്രളയത്തില്‍ ഒഴുകിയെത്തിയ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. പഞ്ചായത്ത് ഭരണസമിതി സ്വച്ഛതാ ഹെ സേവ പദ്ധതിയിലേക്ക് സന്നദ്ധ സേവന പ്രവര്‍ത്തകരും മുന്നിട്ടിറങ്ങി.
പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മുഴുവന്‍ ശുചിത്വ കുടുംബശ്രീ സമിതിളെ വിളിച്ചു ചേര്‍ക്കുകയും വിവിധ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ കുറ്റാളൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ എത്തിയ തൊഴിലുറപ്പ് അംഗങ്ങള്‍, ജാമിഅ അല്‍ ഹിന്ദ് വിദ്യാര്‍ഥികള്‍, എം.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്, ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്, മാലാപറമ്പ് മലബാര്‍ കോളജ് എന്‍.എസ്.എസ്, യുവജന ക്ലബ് പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍ പ്രദേശവാസികള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയത്.
ജില്ലാ പഞ്ചായത്ത് അംഗം ജമീല അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്‌റഫ് അധ്യക്ഷയായി. പി.കെ അസ്‌ലു, കെ.ടി അബ്ദുസമദ്, പി.പി ഹസ്സന്‍, കെ.ടി അബൂബക്കര്‍, വി.കെ മൈമൂന, സൗദ അബൂത്വാഹിര്‍, ഉദ്യോഗസ്ഥരായ പി.കെ അഷ്‌റഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മുഹമ്മദ് അബ്ദുല്‍ ലത്തീഫ്, കെ.വി ഹരീഷ് , വിവേകാനന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."