HOME
DETAILS

ഫ്‌ളാറ്റില്‍ നിന്ന് വീണ വീട്ടു ജോലിക്കാരി മരിച്ചു

  
backup
December 13, 2020 | 3:23 AM

kerala-servant-died-who-fallen-from-flat-news121321-2020

കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഫഌറ്റില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടു ജോലിക്കാരി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അവര്‍ മരണത്തിനു കീഴടങ്ങിയത്. തമിഴ്‌നാട് സേലം സ്വദേശി ശ്രീനിവാസന്റെ ഭാര്യ കുമാരി (55) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്നു. ഫഌറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പരുക്കേറ്റത്.

ഇക്കഴിഞ്ഞ നാലാം തീയതിയാണ് കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ ഫഌറ്റിനു താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇവരെ ഫഌറ്റില്‍ പൂട്ടിയിട്ടതിന് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലിസ് കേസെടുത്തിരുന്നു.
അഭിഭാഷകനായ ഇംതിയാസ് അഹമ്മദിന്റെ ഫഌറ്റില്‍ ജോലിക്കാരിയായ കുമാരി അദ്ദേഹത്തില്‍ നിന്ന് 10,000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരികെ നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിയിടുകയായിരുന്നുവെന്ന് ഭര്‍ത്താവ് ശ്രീനിവാസന്‍ പൊലിസിനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ കുമാരിയെ പൂട്ടിയിട്ടില്ലെന്നാണ് ഇംതിയാസും ഭാര്യയും പറയുന്നത്. ഇവര്‍ ഫ്‌ളാറ്റില്‍ കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോയി ജോലിക്ക് തിരികെ എത്തിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുവെന്ന് ഇവര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago