വാനമ്പാടികള്‍
അക്ഷരമുറ്റത്തടിവച്ചാദ്യ-
പ്പടിയില്‍ കാലടി പതിയുമ്പോള്‍
തുടികൊട്ടുന്നോരുള്ളമുണര്ത്തി
പുലരിക്കതിരോന്‍ പുണരുന്നു.
പുത്തനുടുപ്പിന് ചേലൊത്തരുമ-
ച്ചിത്രും തെളുവൂ വിരിമാറില്‍
അക്ഷരദീപമുണര്ത്തുന്നാദ്യ-
ച്ചെപ്പുതുറക്കാം ചങ്ങാതി.
കൂടാരക്കിളിവാതില്പ്പഴുതില്
അച്ഛനുമമ്മയും ചുണ്ടിലുണര്ത്തും
പഞ്ചാരച്ചിരിമായുന്നു.
കൊട്ടും കുഴല്വിളിമൂലയൊതുങ്ങി
തൊട്ടാവാടിച്ചിത്രങ്ങള്.
കെട്ടുകള്പൊട്ടിച്ചോടും നിനവില്‍
കണ്ണീര്‍ത്തുള്ളികള്‍ പെരുകുന്നു.
പാടിപ്പതിയും പാട്ടിന്പുറകേ
വാനമ്പാടികളോടുന്നു.
കൂടിക്കുഴയാന്‍ വാടിക്കഴകായ്
പാറിയടുക്കും പൂമ്പാറ്റ
പലപൂനിറയും വാടിക തേടും
ഒരുമപ്പെരുമക്കടയാളം.
കൊതിയൂറും കഥകഥനത്തേരില്
മതിയാകാമധുപകരുന്നു.
കരുതല്സ്പര്ശമുണര്ത്തും കൈകള്‍
അരികത്തണയും കളിര്കാറ്റായ്
തെളിയുന്നമ്പിളി കവിളില്‍ നിറവായ്
വെളിവായറിവിന് തിരിനാളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."