HOME
DETAILS

ജനവിധി പോരാ മലപ്പുറത്തെ ആറിടത്തെ അധ്യക്ഷന്മാരെ കണ്ടെത്താന്‍ കോടതി കനിയണം

  
backup
December 13, 2020 | 4:18 AM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86


മലപ്പുറം: തദ്ദേശ വിധി എഴുത്ത് നാളെ നടക്കുമെങ്കിലും മലപ്പുറം ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ സംവരണം സംബന്ധിച്ചു തീരുമാനമാകണമെങ്കില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരണം. മലപ്പുറം ജില്ലാപഞ്ചായത്ത്, കൊണ്ടോട്ടി, മഞ്ചേരി നഗരസഭകള്‍, കുറ്റിപ്പുറം, വണ്ടൂര്‍, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലേയും അധ്യക്ഷ സംവരണം സംബന്ധിച്ച വിധിക്കായാണ് കാത്തിരിക്കേണ്ടി വരിക.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി തുടര്‍ച്ചയായി മൂന്നാം തവണയും സംവരണമാവുന്നതിനെ ചോദ്യം ചെയ്തു മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇസ്മായില്‍ പി മൂത്തേടം നല്‍കിയ ഹരജിയില്‍ കേരള ഹൈക്കോടതി അധ്യക്ഷ പദവി പൊതു വിഭാഗത്തിന് നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. ഇതില്‍ വാദം കഴിഞ്ഞെങ്കിലും വിധി വന്നിട്ടില്ല.
ജില്ലാപഞ്ചായത്ത് 2010-ല്‍ വനിത, 2015-ല്‍ എസ്.സി ജനറലുമായിരുന്നു. ഇത്തവണ വനിതാ സംവരണവുമായി മാറിയതോടെയാണ് ഇതിനെ ചോദ്യം ചെയ്തു കോടതിയെ സമീപിച്ചത്.
മഞ്ചേരി നഗരസഭ കഴിഞ്ഞ തവണ വനിത സംവരണമായിരുന്നു. 2020 ലും വനിത സംവരണമാണ്. കുറ്റിപ്പുറം പഞ്ചായത്തില്‍ 2010-ല്‍ എസ്.സി ജനറല്‍, 2015 വനിത സംവരണമായിരുന്നു. ഇത്തവണയും വനിത സംവരണമായിരുന്നു അധ്യക്ഷപദവി. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് ആദ്യം വനിത, പിന്നെ എസ്.സി ജനറല്‍, ഇത്തവണ വനിത സംവരണമായിരുന്നു. വണ്ടൂരില്‍ 2010-ല്‍ എസ്.സി ജനറല്‍, 2015 വനിത, 2020 വനിത സംവരമാണ്. അധ്യക്ഷ പദവി ജനസംഖ്യാതോത് അനുസരിച്ചാണ് കമ്മിഷന്റെ സംവരണം നിര്‍ണയിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അധ്യക്ഷന്മാരെക്കുറിച്ച് ധാരണയിലെത്തി മുന്നേറുമ്പോഴാണ് ആറ് സ്ഥാപനങ്ങളില്‍ അപ്പോഴും കോടതി വിധിക്കായി കാത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  8 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  8 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  8 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  8 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  8 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  8 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  8 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  9 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  9 days ago