HOME
DETAILS

നിര്‍മാണമേഖല: പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ്

  
backup
May 25, 2017 | 10:21 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf

 

 

കോഴിക്കോട്: നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ലൈസന്‍സ് എന്‍ജിനീയേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ് ) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. നിര്‍മാണാവശ്യത്തിനുള്ള സാമഗ്രികള്‍ ലഭ്യമാക്കാന്‍ ശാസ്ത്രീയരീതി ആവിഷ്‌കരിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകണം. കേരളത്തിലെ റവന്യു-വാണിജ്യ-വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് നിതാനമായ നിര്‍മാണമേഖല ഇന്നു തകര്‍ച്ചയുടെ വക്കിലാണ്. അസംസ്‌കൃത സാധനങ്ങള്‍ കിട്ടാനില്ല. സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്ന സിമന്റിനും സ്റ്റീലിനും അമിതവില ഈടാക്കുന്നു. പ്രാദേശികമായി ലഭിക്കുന്ന അസംസ്‌കൃത സാധനങ്ങള്‍ ആവശ്യത്തിന് ലഭിക്കുന്നുമില്ല.
സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ ഇറക്കുന്ന ഉത്തരവുകളും നിര്‍മാണമേഖലയെ തളര്‍ത്തുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിലുള്ള കോടതി വിധികളും ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നഗരങ്ങളിലെ കാലഹരണപ്പെട്ട മാസ്റ്റര്‍പ്ലാനും കെട്ടിട നിര്‍മാണ രംഗത്തിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.സി.വി ദിനേശ് കുമാര്‍ അധ്യക്ഷനായി. ലെന്‍സ്‌ഫെഡ് പി.ആര്‍.ഒ ആര്‍.കെ മണിശങ്കര്‍ വിഷയമവതരിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ മുകുന്ദന്‍, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍, പ്രൊഫ കെ. ശ്രീധരന്‍, ജോസഫ് ഫിലിപ്പ്, എ.പി വിനോദ്കുമാര്‍, കെ. സലീം, പി. മമ്മദ്‌കോയ, കെ. മുഹമ്മദ് ഇഖ്ബാല്‍, കെ.ഇ മുഹമ്മദ് ഫസല്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  2 days ago
No Image

In Depth Story : എന്തുകൊണ്ട് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മാത്രം സംഘർഷാവസ്ഥ? ഇറാനും വെനസ്വലയും സിറിയയും നീറിപ്പുകയുന്നതിന്റെ പിന്നിലെല്ലാം ഒരേ കാരണം

International
  •  2 days ago
No Image

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുതവരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ബെം​ഗളുരുവിലെ ടെക്കി യുവതിയുടെ മരണം കൊലപാതകം; പ്രതി 18 കാരൻ; ലെെം​ഗിക പീഡനം ചെറുത്തതോടെ ക്രൂരത 

National
  •  2 days ago
No Image

ഡിജിറ്റല്‍ പ്രസില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി; കടയിലെ ജീവനക്കാരിക്ക് പൊള്ളലേറ്റു

Kerala
  •  2 days ago
No Image

ഈവനിങ്ങ് വാക്ക് ദുരന്തമായി; അർജാനിൽ ​ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ഇടിച്ചുതെറിപ്പിച്ച കാർ കണ്ടെത്തണം; അന്വേഷണം ഊർജിതമാക്കി പൊലിസ്

uae
  •  2 days ago
No Image

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

Kerala
  •  2 days ago
No Image

അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത് 

National
  •  2 days ago
No Image

സമസ്ത ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ വിടവാങ്ങി

organization
  •  2 days ago
No Image

കോട്ടയത്ത് യുവാവും യുവതിയും വീടിനുള്ളില്‍ മരിച്ച നിലയില്‍; താമസത്തിനെത്തിയത് ആറ് മാസം മുമ്പ്

Kerala
  •  2 days ago