HOME
DETAILS

മതം മാറി വിവാഹം കഴിച്ച സംഭവം: കോടതി വിധി നിയമപരിരക്ഷയില്ലാത്തത്

  
backup
May 26 2017 | 02:05 AM

%e0%b4%ae%e0%b4%a4%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b9%e0%b4%82-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%82

ആലപ്പുഴ: മകളെ മതം മാറ്റി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്ന പിതാവിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധി നിയമ പരിരക്ഷയില്ലാത്തതെന്ന് പ്രമുഖ അഭിഭാഷകനും നിയമവിദഗ്ധനുമായ അഡ്വ. എ.മുഹമ്മദ്. സുപ്രഭാതത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിധിക്കെതിരേ സുപ്രിം കോടതിയെ സമീപിക്കേണ്ടിയിരിക്കുന്നു. ശരീഅത്ത് നിയമപ്രകാരം വ്യക്തികള്‍ മറ്റ് മദ്ഹബുകാരാണെന്ന് അവകാശപ്പെടാത്തിടത്തോളം ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഹനഫി മദ്ഹബ് ആണ് ബാധകം. ഇതുപ്രകാരം പ്രായപൂര്‍ത്തിയായ ഏതൊരു ആണിനും പെണ്ണിനും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ വിവാഹം കഴിക്കാം. ഇതില്‍ ആര്‍ക്കും ഇടപെടാന്‍ നിയമം അനുവദിക്കുന്നില്ല. പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിക്ഷിക്കാം.
എന്നാല്‍ വിവാഹം അസാധുവാക്കാന്‍ കഴിയില്ല. താന്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്ന് നേരത്തെ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. മറ്റ് തടസങ്ങളില്ലാത്ത സാഹചര്യത്തില്‍ വിവാഹം അസാധുവാക്കിയ കോടതി നടപടി നിയമത്തിന് നിരക്കുന്നതല്ല. പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഇക്കാര്യത്തില്‍ സുതാര്യത വരുത്താനാണ് പെണ്‍കുട്ടിയെ കോടതി വിളിപ്പിച്ചത്.
വൈക്കം സ്വദേശിയായ സേലം ഹോമിയോ കോളജ് വിദ്യാര്‍ഥിനി അഖിലയാണ് ഇസ്‌ലാം സ്വീകരിച്ച് വിവാഹം കഴിച്ചത്. പിതാവ് അശോകനാണ് കേസുമായി കോടതിയെ സമീപിച്ചത്. തന്റെ മകളെ മതം മാറ്റി തീവ്രവാദ പ്രവര്‍ത്തിനായി സിറിയിലേക്ക് കൊണ്ടുപോകുമെന്ന പിതാവ് അശോകന്റെ വാദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നലെ കോടതി വിവാഹം അസാധുവാക്കിയത്.
വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്ന നിര്‍ദേശവും പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയിട്ടുണ്ട്. നിയമവിധേയമല്ലാത്ത കീഴ്‌കോടതിയുടെ ഏത് വിധിയും സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്നും അഡ്വ. മുഹമ്മദ് പറഞ്ഞു.

 

'വിധി പൗരാവകാശധ്വംസനം'

കോഴിക്കോട് : ഹാദിയ എന്ന ഇരുപത്തിയഞ്ചുകാരിയായ സ്ത്രീക്ക് ഇഷ്ടപ്പെട്ട മതവിശ്വാസം അനുഷ്ഠിക്കാനും ഇസ്‌ലാമിക നിയമപ്രകാരം വിവാഹം ചെയ്ത പുരുഷന്റെ കൂടെ ജീവിക്കാനുമുള്ള അവസരം നിഷേധിച്ച കേരള ഹൈക്കോടതി വിധി പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ പ്രസ്താവിച്ചു. ഇസ്‌ലാമിക നിയമമനുസരിച്ചുള്ള വിവാഹത്തിന് പരിരക്ഷയുള്ള ഇന്ത്യയില്‍ പ്രായ പൂര്‍ത്തിയായ രണ്ട് പേര്‍ക്ക് അത് നിഷേധിച്ച അത്യന്തം ഗൗരവമുള്ള കോടതിവിധിയെക്കുറിച്ച് പ്രതികരിക്കാനും പ്രതിഷേധിക്കാനും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago