HOME
DETAILS

വരുന്നത് സഊദി ചരിത്രത്തിലെ ഭീമന്‍ ബജറ്റ്; സാമ്പത്തിക രംഗം ശക്തമെന്നു ധനമന്ത്രി

  
backup
October 01 2018 | 16:10 PM

%e0%b4%b5%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

റിയാദ്: രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റിനായിരിക്കും സഊദി സാക്ഷ്യം വഹിക്കുകയെന്നു ധനമന്ത്രി വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ പുതിയ ബജറ്റിന്റെ വിശദീകരണങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ജദ്ആന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് മൂന്നു മാസം മുന്‍പ് തന്നെ സഊദി ബജറ്റിന്റെ വിശദാംശങ്ങള്‍ പത്ര സമ്മേളനം വിളിച്ചു ചേര്‍ത്ത് വിശദീകരിക്കുന്നത്. അടുത്ത വര്‍ഷം അവതരിപ്പിക്കുന്ന ബജറ്റ് സഊദിയുടെ സാമ്പത്തിക സ്ഥിതി ശക്തമാണെന്ന് വെളിപ്പെടുത്തുന്നതായിരിക്കും ബജറ്റെന്ന് വ്യക്തമായി. 

ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍ പ്രകാരം 978 ബില്യന്‍ റിയാല്‍ വരവും 1,106 ബില്യന്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്നതാണ് പുതുവര്‍ഷ ബജറ്റ്. അതേസമയം 128 ബില്യന്‍ കമ്മിയും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. നടപ്പുവര്‍ഷത്തില്‍ 195 ബില്യന്‍ റിയാല്‍ കമ്മി പ്രതീക്ഷിച്ചിരുന്നത് അടുത്ത വര്‍ഷം 128 ബില്യനാക്കി കുറക്കാനായതും കമ്മി ഇനത്തില്‍ 11 ശതമാനം കുറക്കാനായതും സാമ്പത്തിക സ്ഥിതിയുടെ തിരിച്ചു വരവാണ് സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പെടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏഴു ശതമാനം അധികം തുക ചിലവാകുമെന്നും കരുതുന്നുണ്ട്. രണ്ടു വര്ഷം മുന്‍പ് തന്നെ ധനകാര്യ മന്ത്രാലയം തുടങ്ങിവെച്ച പരിഷകരണങ്ങള്‍ ഫലം കണ്ടു തുടങ്ങിയതായാണ് സഊദി ബജറ്റിന്റെ വിശദശാംശങ്ങള്‍ വ്യക്തമാക്കുന്നത്.
രാജ്യത്തെ സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്നതുമായിരിക്കും പുതിയ ബജറ്റെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച, സ്വദേശികളുടെ സംരംഭങ്ങള്‍ക്ക് ഫണ്ടിങ്, അര്‍ഹരായ സ്വദേശികള്‍ക്കുള്ള ധനസഹായം, സാമൂഹിക ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കല്‍, സ്വദേശിവത്കരണത്തിന് പിന്തുണ എന്നിവ ബജറ്റില്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്ന വിഷയങ്ങളാണ്. പെട്രോളിതര വരുമാനം മുഖ്യമായും പ്രതീക്ഷിക്കുന്ന ബജറ്റ് സഊദി വിഷന്‍ 2030 നെ ലക്ഷ്യമാക്കിയായിരിക്കും മുന്നേറുക. 978 ബില്യന്‍ ചെലവും 783 ബില്യന്‍ വരവും കണക്കാക്കിയതായിരുന്നു നടപ്പുവര്‍ഷ ബജറ്റ്.
ബജറ്റ്ആസൂത്രണ വിഭാഗം അണ്ടര്‍ സെക്രട്ടറി യാസിര്‍ ബിന്‍ മുഹമ്മദ് അല്‍ ഖുഹൈദാന്‍, റവന്യൂ വിഭാഗം അണ്ടര്‍ സിക്രട്ടറി താരിഖ് ബിന്‍ അബ്ദുല്ല അല്‍ ശുഹയ്യിബ്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് കോളേജ് പോളിസി യൂണിറ്റ് അണ്ടര്‍ സിക്രട്ടറി ഡോ: സഅദ് ബിന്‍ അലി അല്‍ ശഹ്‌റാനി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago