കാസര്‍കോട്ടുണ്ട് ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകള്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പ്രശ്നബാധിതമായ ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകള്‍ ഉണ്ട്. 84 ക്രിട്ടിക്കല്‍ ബൂത്തുകളും 43 വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള എട്ട് ബൂത്തുകളും കാസര്‍കോട്ട് ഉണ്ട്.
എന്താണ് ക്രിട്ടിക്കലും വള്നറബിലും?
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതില്‍ ഒരു സ്ഥാനാര്‍ഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകളെയും സ്ഥാനാര്‍ഥി പത്തോ അതില്‍ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ബൂത്തുകളെയുമാണ് ക്രിട്ടിക്കല്‍ ബൂത്തുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്.
2015 തദ്ദേശ തെരഞ്ഞെടുപ്പിലും 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും 2019 മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിലും അതിക്രമങ്ങള്‍ നടന്നു പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബൂത്തുകളെയാണ് വള്‍നറബിള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."