HOME
DETAILS
MAL
ബംഗാളിനെ 'ഹിന്ദു സംസ്ഥാന'മാക്കുമെന്ന് പ്രജ്ഞാ സിങ്
backup
December 14 2020 | 03:12 AM
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ മമതയുടെ ഭരണം അവസാനിപ്പിച്ച് അവിടെ ഹിന്ദു സംസ്ഥാനം രൂപീകരിക്കുമെന്ന് ബി.ജെ.പി നേതാവും ഭോപ്പാല്‍ എം.പിയുമായ പ്രജ്ഞാ സിങ് ഠാക്കൂര്‍. ബംഗാള്‍ സന്ദര്‍ശനത്തിനിടെ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പ്രജ്ഞയുടെ വിവാദ പ്രസ്താവന.
മമതയുടെ ഭരണം അവസാനിക്കുമെന്നറിഞ്ഞതിനാല് അവര്‍ നിരാശയിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും. അങ്ങനെ ബംഗാളില്‍ ഹിന്ദുരാജ്യമുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. മഗേലാഗാവ് ഉള്‍പ്പെടെയുള്ള ഭീകരാക്രമണക്കേസുകളില്‍ പ്രതിയായ പ്രജ്ഞ ജാമ്യത്തിലിറങ്ങിയാണ് ഭോപ്പാലില്‍ മത്സരിച്ച് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."