എ.സി മിലാന് ജയം; കാര്‍ഡിഫ് സിറ്റിക്ക് തോല്‍വി
റോം: ഇറ്റാലിയന്‍ ലീഗായ സീരിഎയില്‍ എ.സി മിലാന് സീസണിലെ രണ്ടണ്ടാം ജയം. 4-1ന്റെ മികച്ച വിജയമാണ് രണ്ടാം മത്സരത്തില്‍ മിലാന്‍ സ്വന്തമാക്കിയത്. എവേ മത്സരത്തില്‍ സാസുവോലോയെയാണ് മിലാന്‍ തകര്‍ത്തത്.
വിജയത്തോടെ പോയിന്റ് പട്ടികയില്‍ 10-ാം സ്ഥാനത്തെത്താനും മിലാനായി. ഫ്രാങ്ക് കെസ്സി (39), സുസോ (50), (94), സാമു കാസ്റ്റല്ലിയോ (60) എന്നിവര്‍ എ. സി മിലാന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കി. ഫിലിപ്പ് ഡ്യൂറിസിച്ചാണ് സാസുവോലോയുടെ ആശ്വാസ ഗോള്‍ നേടിയത്.
ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഫിയൊറെന്റീന 2-0ന് അറ്റാലന്റെയെയും ബൊലോഗ്‌ന 2-1ന് ഉഡിനെസിനെയും ടൊറീനോ 1-0ന് ചീവോയെയും ജിനോവ 2-1ന് ഫ്രോസിനോനിനെയും പാര്‍മ 1-0ന് എംപോളിയെയും തോല്‍പ്പിച്ചു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒരു വിജയം പോലും നേടാന്‍ കഴിയാതെ വിഷമിക്കുകയാണ് കാര്‍ഡിഫ് സിറ്റി. ഏഴാം റൗണ്ടണ്ട് മല്‍സരത്തില്‍ കാര്‍ഡിഫ് 1-2ന് ബേണ്‍ലിയോട് പരാജയപ്പെട്ടു. ഏഴ് മല്‍സരങ്ങളില്‍ നിന്ന് രണ്ടണ്ട് പോയിന്റ് മാത്രമുള്ള കാര്‍ഡിഫ് പട്ടികയില്‍ 19-ാം സ്ഥാനത്താണ്. മറ്റു പ്രധാന മല്‍സരങ്ങളില്‍ സ്പാനിഷ് ലീഗില്‍ വല്ലാഡോലിഡ് 1-0ന് വിയ്യാറയലിനെയും ലെവന്റ 2-1ന് ആല്‍വസിനെയും ബെറ്റിസ് 1-0ന് ലെഗനെസിനെയും ജര്‍മന്‍ ലീഗില്‍ ഫ്രാങ്ക്ഫര്‍ട്ട് 4-1ന് ഹാനോവറിനെയും ഓഗ്‌സ്ബര്‍ഗ് 4-1ന് ഫ്രെയ്ബര്‍ഗിനെയും ഫ്രഞ്ച് ലീഗില്‍ മോണ്ടപെല്ലര്‍ 3-0ന് നിമസിനെയും ലില്ലെ 3-0ന് മാഴ്‌സല്ലെയെയും തോല്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."