മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പടിക്കലേക്ക് വായ് മൂടിക്കെട്ടി മാര്‍ച്ച് നടത്തി. കേരള പത്രപ്രവര്‍ത്തക യൂനിയന്റേയും തിരുവനന്തപുരം പ്രസ് ക്ലബിന്റേയും നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി.റഹിം ഉദ്ഘാടനം ചെയ്തു.
കോടതികള്‍ പൊതുസമൂഹത്തിന്റേതാണെന്നും അവയുടെ സുതാര്യമായ പ്രവര്‍ത്തനം ഉറപ്പാക്കേണ്ടണ്ടതു ജനാധിപത്യ സംവിധാനത്തിന് അനിവാര്യമാണെന്നും മാര്‍ച്ചിനെ അഭിസംബോധന ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എ.ജി.രാധാകൃഷ്ണന് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് പ്രദീപ് പിള്ള, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി.ശേഖരന് നായര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി കെ.ആര്.അജയന്, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സെക്രട്ടറി ബി.എസ്.പ്രസന്നന് എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."