സഊദിയിലെ ജിസാനിൽ സാമൂഹ്യ പ്രവർത്തകനായ ഗൂഡല്ലൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: സഊദിയിലെ സഊദിയിലെ ജിസാനിൽ സാമൂഹ്യ പ്രവർത്തകനായ ഗൂഡല്ലൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂഡല്ലൂര്‍ ചെമ്പാല സ്വദേശി മുര്‍ശിദി(28) നെയാണ് കമ്പനി ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജിസാനിലെ നദ അസീറാത്ത് കമ്പനിയിൽ അകൗണ്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.
സാമൂഹിക സേവന രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം രിസാല സ്റ്റഡി സർക്കിള്‍ (ആര്‍.എസ്.സി) ജിസാന്‍ സെന്‍ട്രല്‍ കണ്‍വീനറായിരുന്നു. കമ്പനി ജീവനക്കാരുടെ നമസ്കാരത്തിന് പതിവായി നേതൃത്വം നൽകിയിരുന്ന ഇദ്ദേഹം തികഞ്ഞ മതഭക്തനും മിതഭാഷിയുമായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. ജിസാനിൽ സാമൂഹിക, സേവനരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹത്തിൻെറ മരണം ജിസാനിലെ പ്രവാസികളെ ദുഃഖത്തിലാഴ്ത്തി.
അഞ്ച് വര്‍ഷമായി ജിസാനിലുള്ള മുര്‍ശിദ് രണ്ടര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി വന്നത്. നാട്ടില്‍ പോകാനും വിവാഹം നടത്താനുമുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹമെന്ന് സുഹൃത്തുക്കൾ പറയുന്നു. കെ.ബി.എം. ബാവയുടെ മകനാണ്. സഹോദരിമാര്‍- മുര്‍ശിദ, മുഹ്‌സിന. സഹോദരി മുര്‍ശിദയുടെ ഭര്‍ത്താവ് ഇസ്ഹാഖ് ജിസാനിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."