കരുവാരകുണ്ട് ടൗണില്‍ ഇന്നു മുതല്‍ ട്രാഫിക് പരിഷ്ക്കരണം
കരുവാരകുണ്ട്: കരുവാരകുണ്ട് ടൗണില്‍ ട്രാഫിക് പരിഷ്ക്കരണം നടപ്പിലാക്കുന്നു. കിഴക്കേതല ടൗണ്‍, പുന്നക്കാട്, ചുങ്കം ജങ്ഷന് എന്നിവടങ്ങളിലാണ് അനധികൃത പാര്‍ക്കിങ്ങ് ഒഴിവാക്കുന്നതിനായി ട്രാഫിക്ക് പരിഷ്ക്കരണം നടപ്പിലാക്കുന്നതെന്ന് കരുവാരകുണ്ട് എസ്.ഐ പി.ജ്യോതീന്ദ്രകുമാര്‍ പറഞ്ഞു. ഇന്നുമുതല്‍ പുതിയ പരിഷ്കരണം നിലവില്‍ വരും. കരുവാരകുണ്ട് നഗരത്തില്‍ സ്ഥല പരിമിതി മൂലം വ്യാപാരികളും ഉപഭോക്താക്കളും കാല്‍നടയാത്രക്കാരുമെല്ലാം വലിയ പ്രയാസം നേരിടുന്ന സാഹചര്യത്തിലാണു കരുവാരകുണ്ട് പൊലിസ് പുതിയ ട്രാഫിക്ക് പരിഷ്ക്കരണ രീതി നടപ്പിലാക്കുന്നത്. അനധികൃത പാര്‍ക്കിംഗ് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കിഴക്കേതലയിലെത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പൊലിസിന്റെ നേതൃത്വത്തില്‍ പെയ്ഡ് പാര്‍ക്കിങ്ങ് ഏരിയ സജ്ജമാക്കിയിട്ടുണ്ട്.
എസ്.ബി.ഐ ബാങ്കിന് സമീപം ഒരുക്കിയ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കും. ഇങ്ങനെ ഈടാക്കുന്ന ഫീസ് കരുവാരകുണ്ട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."