HOME
DETAILS

മഞ്ചേരിയില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചതാര്?

  
backup
October 02 2018 | 00:10 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d



മഞ്ചേരി: നഗരം പ്രകാശപൂരിതമാക്കാന്‍ മഞ്ചേരി നഗരസഭയുമായി കരാറില്‍ ഒപ്പിട്ട കമ്പനി പറ്റിച്ചതോടെ മഞ്ചേരി നഗരം സന്ധ്യ കഴിഞ്ഞാല്‍ ഇരുട്ടില്‍. എന്നാല്‍ തങ്ങളെ പറ്റിച്ചു കടന്നുകളഞ്ഞ പരസ്യകമ്പനിയുടെ ഉടമ ആരെണെന്നതിനെ കുറിച്ച് മഞ്ചേരി നഗരസഭയില്‍ ഒരു വിവരവുമില്ല.
നഗരസഭയെ കബളിപ്പിച്ചു പരസ്യ ഇനത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ തുടരെ പറയുന്നുണ്ടെങ്കിലും ഹൈമാസ് ലൈറ്റിന്റെ മറവില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചവരെ കുറിച്ച് നഗരസഭയുടെ രേഖയില്‍ ഒരു വിവരവുമില്ലെന്ന് മുനിസിപ്പല്‍ സെക്രട്ടറി തന്നെ പറയുന്നു. 2013ലാണ് നഗരത്തിലെ അഞ്ച് ഭാഗങ്ങളിലായി ഹൈമാസ് ലൈറ്റ് സ്ഥാപിക്കാന്‍ പരസ്യകമ്പനിക്ക് കരാര്‍ നല്‍കിയത്. പ്രകാശിക്കാത്ത ഒരു ലൈറ്റ് ടവറും അതിന് മുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡും പാണ്ടിക്കാട് റോഡിലെ സീതി ഹാജി സ്റ്റാന്‍ഡില്‍ കാണുന്നുണ്ടെങ്കിലും ബാക്കി നാലെണ്ണം എവിടെയാണെന്ന് അറിയില്ല. കരാറിന്റെ പകര്‍പ്പൊ കരാറില്‍ ഒപ്പുവച്ചതായിട്ടുള്ള അനുബന്ധ രേഖകളൊ ആരുടെയും പക്കലുമില്ല. എത്ര വര്‍ഷത്തിനാണ് കരാര്‍ നല്‍കിയതെന്നതിനെ കുറിച്ചും വിവരമില്ല. രേഖകള്‍ ഹാജറാക്കാതെ ഹൈമാസ് ലൈറ്റിന്റെ പേരില്‍ ഇഷ്ടക്കാര്‍ക്ക് പരസ്യ ഇനത്തിലൂടെ ലാഭം കൊയ്യാന്‍ നഗരസഭാ അധികൃതര്‍ ഒത്തുകളി നടത്തിയതാണ് ബോര്‍ഡ് സ്ഥാപിച്ച അജ്ഞാതനെ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ കാരണം. പരസ്യബോര്‍ഡ് സ്ഥാപിച്ചവരെ മനപൂര്‍വ്വം മറക്കാന്‍ ഭരണസമിതി ശ്രമിക്കുമ്പോള്‍ പ്രതിപക്ഷത്തിനും കരാര്‍ എടുത്ത കമ്പനിയെ കുറിച്ച് അറിയില്ല.
മഞ്ചേരിയിലെ ഏറ്റവും തിരക്കേറിയ പാണ്ടിക്കാട് റോഡും സീതി ഹാജി ബസ്റ്റാന്റും നേരം ഇരുട്ടിയാല്‍ ഇരുള്‍മൂടിയ അവസ്ഥയിലാണ്. രാത്രിയായാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രകാശം മാത്രമാണ് നഗരത്തിന് അല്‍പ്പമെങ്കിലും വെളിച്ചം പകരുന്നത്. കടകള്‍ അടക്കുന്നതോടെ പൂര്‍ണമായും ഇരുട്ടിലാകും. മഞ്ചേരി ഇരുട്ടുമൂടിയതോടെ ലൈറ്റ് സ്ഥാപിക്കാമെന്ന് പറഞ്ഞ് പരസ്യം ചെയ്ത കമ്പനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും ആരാണ് നിയമനടപടി നേരിടേണ്ടതെന്ന ചോദ്യത്തിന് ഉത്തരമില്ല. പേര് അറിയില്ലെങ്കിലും ഹൈമാസ് ലൈറ്റ് സ്ഥാപിക്കാന്‍ കരാര്‍ എടുത്ത കമ്പനി കരാര്‍ ലംഘനം നടത്തിയതാണ് നഗരം ഇരുട്ടിലാകാന്‍ കാരണം. ലൈറ്റിന്റെ പേരില്‍ നഗരസഭയുമായി കരാറില്‍ ഒപ്പുവെച്ച കമ്പനി വലിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ച് ലക്ഷങ്ങള്‍ ലാഭം കൊയ്യുകയാണ്. പ്രകാശിക്കാത്ത ലൈറ്റിന്റെ പേരില്‍ സ്വകാര്യ കമ്പനി സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് നീക്കം ചെയ്യാന്‍ നഗരസഭ തീരുമാനിച്ചിട്ട് മാസങ്ങളായെങ്കിലും നടപ്പായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a minute ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  18 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  an hour ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago