ഖത്തറിനെതിരായ ഉപരോധം: ഉടന്‍ പിന്‍വലിക്കുമെന്ന സൂചന നല്‍കി കുവൈത്ത്
ദോഹ: ഗള്‍ഫ് കോ ഓപറേഷന്‍ കൗണ്‍സില്‍(ജിസിസി) ഉടന്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് കുവൈത്ത് അമീര്‍ ശെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് വ്യക്തമാക്കി. ഇന്ന് രാവിലെ കുവൈത്ത്് ദേശീയ അസംബ്ലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിനെതിരായ ഉപരോധം ഉടന്‍ അവസാനിക്കുമെന്ന വ്യക്തമായ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന്റെ വെളിപ്പെടുത്തലുകള്‍ ഉടന്‍ പുറത്തു വരുന്നതാണ്. ഇക്കാര്യത്തില്‍ മധ്യസ്ഥര്‍ എന്ന നിലയില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് കുവൈത്ത് ഭരണ നേതൃത്വമായിരിക്കും. പ്രതിസന്ധി പരിഹരിക്കാനുള്ള എല്ലാ സാധ്യതകളും കുവൈത്ത് നേതൃത്വം പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുക എന്നത് മുന്‍ കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷവും പുതിയ കുവൈത്ത് നേതൃത്വം ഇക്കാര്യത്തില്‍ ഉറച്ച് നിന്നതും ഇക്കാരണം കൊണ്ടാണെന്നും ഷെയ്ഖ് നവാഫ് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."