സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു
കണ്ണൂര്‍: ജില്ലയില്‍നിന്ന് സംസ്ഥാന കര്‍ഷക അവാര്‍ഡ് നേടിയവര്‍ക്കുള്ള പുരസ്‌കര വിതരണം ജില്ലാ പഞ്ചായത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. മികച്ച ജൈവകര്‍ഷകനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം സണ്ണി ജോര്‍ജ്, ചെറുപുഴ, കര്‍ഷകമിത്ര പുരസ്‌കാരം കെ.ടി ശ്രീധരന്‍ നമ്പൂതിരി, ചെറുതാഴം, മികച്ച കാര്‍ഷിക പ്രവര്‍ത്തനം നടത്തുന്ന റസിഡന്റ്‌സ് അസോസിയേഷനുള്ള രണ്ടാം സ്ഥാനത്തിനുള്ള പുരസ്‌കാരം എടച്ചേരി റസിഡന്റ്‌സ് അസോസിയേഷന്‍, പള്ളിക്കുന്ന് എന്നിവര്‍ ഏറ്റുവാങ്ങി.
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഓഫിസര്‍ക്കുള്ള പുരസ്‌കാരം പി.കെ രാധാകൃഷ്ണന്‍, കൃഷി ഓഫിസര്‍ (റിട്ട. മയ്യില്‍), മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം കെ. രമേശന്‍ (കൃഷി അസിസ്്റ്റന്റ് കൃഷിഭവന്‍, പെരിങ്ങോം-വയക്കര) എന്നിവരും ഏറ്റുവാങ്ങി. ജൈവ കാര്‍ഷിക മണ്ഡലം മികച്ച രണ്ടാമത്തെ മുനിസിപ്പാലിറ്റിക്കുള്ള അവാര്‍ഡായ രണ്ട് ലക്ഷം രൂപ ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള ഏറ്റുവാങ്ങി. പച്ചക്കറി വികസന പദ്ധതിക്കുള്ള അവാര്‍ഡുകളായ മികച്ച ആദിവാസി ക്ലസ്റ്റര്‍-ഒന്നാം സ്ഥാനം പുലരി പച്ചക്കറി ക്ലസ്റ്റര്‍ കൃഷിഭവന്‍ ആറളം, മികച്ച റസിഡന്റ്‌സ് അസോസിയേഷന്‍- ഒന്നാം സ്ഥാനം-60,000 രൂപ തൃച്ചംബരം ഹരിത ഗ്രൂപ്പ്, കൃഷിഭവന്‍-തളിപ്പറമ്പ, മികച്ച കൃഷി അസിസ്റ്റന്റ് ഒന്നാം സ്ഥാനം സി.കെ സുമേഷ്, കൃഷി അസിസ്റ്റന്റ്, കൃഷിഭവന്‍ ആറളം എന്നിവരും ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."