റേഷന്‍ കാര്‍ഡ് പുതുക്കല്‍
കോഴിക്കോട്: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടേയും ആധാര്‍ നമ്പറുകള്‍ ചേര്‍ക്കണമെന്നും ഇനിയും ആധാര്‍ കാര്‍ഡ് നേടാത്തവര്‍ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ അപേക്ഷ നല്‍കി ആധാര്‍ നേടിയശേഷം നമ്പര്‍ റേഷന്‍കടകളില്‍ നല്‍കണമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍: കോര്‍പ്പറേഷന്‍-മാങ്കാവ്, പുഷ്പ ജങ്ഷന്‍, നടക്കാവ്, സിവില്‍ സ്റ്റേഷന്‍, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, തടമ്പാട്ടുതാഴം, വെസ്റ്റ്ഹില്‍. പുതിയങ്ങാടി, കോവൂര്‍, ബേപ്പൂര്‍, മാത്തോട്ടം, ചെറുവണ്ണൂര്‍, എലത്തൂര്‍.
മുനിസിപ്പാലിറ്റികള്‍- കൊയിലാണ്ടി മുനിസിപ്പാലിറ്റി (ആനക്കുളം, സാംസ്‌കാരിക നിലയം), കൊടുവള്ളി (കൊടുവള്ളി ടൗണ്‍), ഫറോക്ക് (ഫറോക്ക് ടൗണ്‍, ചുങ്കം), രാമനാട്ടുകര (രാമനാട്ടുകര ടൗണ്‍, ഫാറൂഖ് കോളജ്), മുക്കം (മുക്കം ടൗണ്‍), പയ്യോളി (ബസ് സ്റ്റാന്‍ഡിനു സമീപം, കോട്ടക്കല്‍ ബീച്ച് റോഡ് ജങ്ഷന്‍), വടകര മുനിസിപ്പാലിറ്റി (അടക്കാതെരു, കരിമ്പനപ്പാലം).
പഞ്ചായത്തുകള്‍ -ഉള്ള്യേരി (ഉള്ള്യേരി ടൗണ്‍), ഉണ്ണികുളം (ഏകരൂല്‍), കോട്ടൂര്‍ (കൂട്ടാലിട), അത്തോളി (അത്തോളി ബസാര്‍), കൂരാച്ചൂണ്ട് (കൂരാച്ചുണ്ട്), ബാലുശ്ശേരി (കോക്കല്ലൂര്‍, ബാലുശ്ശേരി ടൗണ്‍), തലക്കൂളത്തൂര്‍ (അന്നശ്ശേരി, പറമ്പത്ത്), നരിക്കുനി (നരിക്കുനി ടൗണ്‍), കക്കോടി (ചോയി ബസാര്‍), ഓമശ്ശേരി (ഓമശ്ശേരി ടൗണ്‍), താമരശ്ശേരി (താമരശ്ശേരി ടൗണ്‍), പുതുപ്പാടി (ഈങ്ങാപ്പുഴ, അടിവാരം), തിരുവമ്പാടി (തിരുവമ്പാടി ടൗണ്‍), കിഴക്കോത്ത് (കച്ചേരിമുക്ക്, എളേറ്റില്‍, വട്ടോളി), കൂടരഞ്ഞി (കൂടരഞ്ഞി ടൗണ്‍), മടവൂര്‍ (ആരാമ്പ്രം അങ്ങാടി), കോടഞ്ചേരി (കോടഞ്ചേരി ടൗണ്‍), കുന്ദമംഗലം (കുന്ദമംഗലം ടൗണ്‍, പതിമംഗലം), ചാത്തമംഗലം (ചാത്തമംഗലം), പെരുവയല്‍ (കുറ്റിക്കാട്ടൂര്‍), പെരുമണ്ണ (പെരുമണ്ണ), മാവൂര്‍ (മാവൂര്‍ ടൗണ്‍), കൊടിയത്തൂര്‍ (തേനയങ്ങാട്ടുപറമ്പ്), കുരുവട്ടൂര്‍ (പയിമ്പ്ര, പറമ്പില്‍ ബസാര്‍), കായക്കൊടി (തളീക്കര, കായക്കൊടി ടൗണ്‍), കുറ്റ്യാടി (കുറ്റ്യാടി), വേളം (കിണറുള്ളകണ്ടി മുക്ക്), മരുതോങ്കര (മുള്ളന്‍കുന്ന്), കാവിലുംപാറ (തൊട്ടില്‍പ്പാലം), മേപ്പയൂര്‍ (മേപ്പയൂര്‍ ടൗണ്‍), തിക്കോടി (തിക്കോടി), കീഴരിയൂര്‍ (കീഴരിയൂര്‍, നമ്പ്രത്തുകര), തുറയൂര്‍ (പയ്യോളി അങ്ങാടി), മൂടാടി (നന്തി ബസാര്‍), ചെങ്ങോട്ടുകാവ് (ചെങ്ങോട്ടുകാവ്), അരിക്കുളം(അരിക്കുളം ടൗണ്‍), ചേമഞ്ചേരി (തിരുവങ്ങൂര്‍), ചെറുവണ്ണൂര്‍ (പന്നിമുക്ക്, മുയിപ്പോത്ത്), കായണ്ണ (കരികണ്ടന്‍പാറ), ചക്കിട്ടപ്പാറ (ചക്കിട്ടപ്പാറ, മുതുക്കാട്), ചങ്ങരോത്ത് (പന്തിരിക്കര, കടിയങ്ങാട്), പേരാമ്പ്ര (പേരാമ്പ്ര ടൗണ്‍), നൊച്ചാട് (മുളിയങ്ങല്‍), മണിയൂര്‍ (മണിയൂര്‍), ആയഞ്ചേരി (ആയഞ്ചേരി ടൗണ്‍), തിരുവള്ളൂര്‍ (തിരുവള്ളൂര്‍ അങ്ങാടി), വാണിമേല്‍ (കുളപറമ്പ്, വിലങ്ങാട് ടൗണ്‍), ചെക്യാട് (പാറക്കടവ്), നാദാപുരം (കല്ലാച്ചി), അഴിയൂര്‍ (മൂക്കാളി ടൗണ്‍), കടലുണ്ടി (കടലുണ്ടി, മണ്ണൂര്‍ വളവ്), ഒളവണ്ണ (മാത്തറ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."