ദാരിദ്രത്തില്‍നിന്ന് മുക്തമാക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെന്ന്
പടിഞ്ഞാറങ്ങാടി: പ്രവാസികളുടേയും, നാട്ടുകാരുടേയും,പൊതു പ്രവര്‍ത്തകരുടേയും കൂട്ടായ്മയിലൂടെ നടത്തപ്പെടുന്ന ജീവ- കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നമ്മുടെ നാടിനെ ദാരിദ്രത്തില്‍നിന്ന് ഒരു പരിധി വരെ മുക്തമാക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മുസ്ലിം ലീഗ് നടത്തുന്ന ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃത്താല വി.കെ.കടവ് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടേയും, പ്രവാസി കൂട്ടായ്മയായ മരുപ്പച്ചയുടെയും നേതൃത്വത്തില്‍ നടന്ന റമദാന് കിറ്റ് വിതരണവും, ചികിത്സാ ധനസഹായവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. ഹിളറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.ഉദ്ഘാടനം ചെയ്തു.
മരുപ്പച്ച പ്രതിനിധി അലി പ്രളിയില് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു. ഹൈദ്രോസ്, സി.എം. അലി മാസ്റ്റര്‍, കെ.വി.മുസ്തഫ, സി. അബ്ദു, എം.എന്‍. നൗഷാദ്, കെ.വി. ശിഹാബ്, യു.ടി താഹിര്‍, എം.എന്‍. നവാഫ്, കെ. ഷെഫീഖ് പ്രസംഗിച്ചു. എന്‍. സുല്‍ഫീക്കര്‍ സ്വാഗതവും ഇ.വി. ജംഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."