കണക്കന്‍ കടവിലെ ഷട്ടര്‍ തകര്‍ന്നു
മാള: കണക്കന്‍ കടവിലെ പാലത്തിന് അടിയിലെ ലോഹ നിര്‍മിതതടയണകളില്‍ ഒരെണ്ണം പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നതോടെ ചാലക്കുടി പുഴയിലെ വെള്ളം വന്‍തോതില്‍ ഒഴുകി നഷ്ടമാകുന്നു.
വേനലില്‍ വൈന്തല കുടിവെള്ള പദ്ധതിയടക്കം നിരവധി കുടിവെള്ള, ജലസേചന പദ്ധതികള്‍ ഈ കാരണം കൊണ്ടു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിര്‍മാണ കാലം മുതലേ കണക്കന്‍ കടവിലെ ഷട്ടറില്‍ ചെറിയ തോതില്‍ ചോര്‍ച്ചയുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ ജലസേചന വകുപ്പിനു കീഴിലാണ് കണക്കന്‍ കടവിലെ റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉള്ളത്. എന്നാല്‍ തടയണയുടെ പ്രയോജനം കൂടുതല്‍ ലഭിക്കുന്നത് തൃശൂര്‍ ജില്ലക്കാണ്. എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര പഞ്ചായത്തിലും കുടിവെള്ള വിതരണം ഈ തടയണയെ ആശ്രയിച്ചാണുള്ളത്. ചാലക്കുടി പുഴ കായലുമായി ചേരുന്ന പ്രദേശമാണ് കണക്കന്‍ കടവ് . വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം കയറുന്നത് തടഞ്ഞ് ശുദ്ധജല ലഭ്യത ഉറപ്പു വരുത്താന്‍ കൂടിയാണ് ഇവിടെ തടയണ നിര്‍മിച്ചത്. ആദ്യം മണല്‍ ചാക്കുകള്‍ നിരത്തിയാണ് ഉപ്പ് വെള്ളം കയറുന്നത് തടഞ്ഞിരുന്നത്. തടയണയുടെ പത്ത് ഷട്ടറുകളിലും ചോര്‍ച്ചയുണ്ട് . ഇത് കാരണം പുഴയിലേക്ക് ഉപ്പ് വെള്ളം കയറാനുള്ള സാധ്യതയേറെയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപ്പ് വെള്ളം പുഴയിലേക്ക് കയറി നൂറുകണക്കിന് ഏക്കര്‍ കൃഷി നശിച്ചിരുന്നു. ജലസേചന കുടിവെള്ള പദ്ധതികള്‍ നിര്‍ത്തി വെക്കേണ്ട സാഹചര്യവുമുണ്ടായി. ചാലക്കുടി പുഴയിലെ കുഴൂര്‍ പഞ്ചായത്തിന് മുകളിലുള്ള അന്നമനട പഞ്ചായത്തിലും ഉപ്പ് വെള്ള ഭീഷണി ശക്തമായിരുന്നു .ജലസേചന വകുപ്പ് അധികൃതര്‍ ഒന്നര പതിറ്റാണ്ട് പഠനം നടത്തിയിട്ടും പ്രശ്‌ന പരിഹാരത്തിനായി ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. തടയണ നിര്‍മാണത്തിലെ അഴിമതിയും അപാകതയുമാണ് ചോര്‍ച്ചക്ക് ഇടയാക്കിയതെന്ന ആരോപണം ഉയര്‍ന്നിരുന്നു. പുഴയിലേക്ക് കയറുന്ന ഉപ്പ് വെള്ളം വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ ഒഴിയുകയുള്ളൂ. പ്രളയാനന്തരം പുഴ മെലിഞ്ഞ അവസ്ഥയിലായതും വെള്ളം വന്‍തോതില്‍ കടലിലേക്ക് ഒഴുകി പോകുന്നതും രൂക്ഷമായ ജലക്ഷാമത്തിന്റെ സൂചനയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."