HOME
DETAILS
MAL
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തും: അമിത്ഷാ
backup
July 17 2019 | 14:07 PM
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അന്താരാഷ്ട്ര നിയമപ്രകാരം നാടുകടത്തുമെന്ന് അമിത്ഷാ. ഇന്നു ചേര്‍ന്ന രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. സമാജ് വാദി പാര്‍ട്ടി അംഗം ജാവേദ് അലിഖാന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അേദ്ദഹം. അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ സുപ്രിംകോടതിയുടെ കര്‍ശന നിയന്ത്രണത്തിലാണ് തയാറാക്കുന്നത്. ഈ മാസം 31ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."