ജില്ലയില്‍ മുന്നേറി യു.ഡി.എഫ്
കല്‍പ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വയനാടന്‍ കാറ്റ് വലത്തോട്ട്. ആകെയുള്ള 23 ഗ്രാമപഞ്ചായത്തുകളില്‍ 16ഉം നേടിയ യു.ഡി.എഫ് മൂന്നു നഗരസഭകളില്‍ രണ്ടും നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടു സീറ്റുകളും നേടി. ജില്ലാ പഞ്ചായത്തില്‍ കാലിടറിയെങ്കിലും 16ല്‍ എട്ട് സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമെത്താനും യു.ഡി.എഫിനായി.
ആറു പഞ്ചായത്തുകളും ഒരു നഗരസഭയും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളും നേടിയ എല്‍.ഡി.എഫിന് 2015ല്‍ നടത്തിയ മികച്ച മുന്നേറ്റത്തിന്റെ അടുത്തെത്താനായില്ല. 2015ല്‍ 15 പഞ്ചായത്തുകളും രണ്ടു നഗരസഭകളും ഒരു ബ്ലോക്ക് പഞ്ചായത്തും നേടി എല്‍.ഡി.എഫ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയമാണ് നേടിയിരുന്നത്. ഇത്തവണ ഒരു ബ്ലോക്ക് പഞ്ചായത്ത് അധികം നേടിയതും ജില്ലാ പഞ്ചായത്തില്‍ അഞ്ച് സീറ്റുകളില്‍നിന്ന് എട്ട് സീറ്റുകളിലേക്ക് ഉയര്‍ന്നതുമാണ് എടുത്തുപറയാന്‍ സാധിക്കുന്ന മുന്നേറ്റം.
അതേസമയം എല്‍.ജെ.ഡിയുടെ കൂറുമാറ്റത്തോടെ മൂന്ന് നഗരസഭകളിലും ഭരണം കൈയാളിയിരുന്ന എല്‍.ഡി.എഫിന് കല്‍പ്പറ്റ നഗരസഭ കൈവിട്ടുപോയത് കടുത്ത ക്ഷീണമായി. മുസ്ലിം ലീഗിന് അടിതെറ്റിയതാണ് യു.ഡി.എഫിന്റെ ജില്ലാ പഞ്ചായത്തിലേക്കുള്ള മുന്നേറ്റത്തിന് വിഘാതമായത്. അഞ്ച് സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ലീഗിനു ജയിക്കാന്‍ കഴിഞ്ഞത്. നാലു സിറ്റിങ് സീറ്റില്‍ നിന്നാണ് മുസ്ലിം ലീഗ് അപ്രതീക്ഷിതമായി താഴോട്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."