ഭൗതിക ശാസ്ത്രത്തിലെ നൊബേല്‍ മൂന്ന് പേര്‍ക്ക്
സ്റ്റോക്ക്ഹോം: ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ നൊബേല്‍ മൂന്ന് പേര് പങ്കിടും. ആര്‍തര്‍ ആഷ്കിന്(അമേരിക്ക), ഷെറാര്‍ മോറോ(ഫ്രാന്‍സ്) ഡോണ സ്ര്ട്രിക്ലാന്ഡ് (കനാഡ) എന്നിവര്‍ക്ക് ലേസര്‍ ഫിസിക്സ് മേഖലയിലെ ഗവേഷണത്തിനാണ് പുരസ്കാരം.
നേത്ര ശസ്ത്രക്രിയയിലും വ്യാവസായിക രംഗത്തും അതിസൂക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ തയാറാക്കാന്‍ മൂവരുടെയും ഗവേഷണം സഹായിച്ചതായി നൊബേല്‍ സമിതി വിലയിരുത്തി. 90 ലക്ഷം സ്വീഡിഷ് ക്രൗണാണ് (7.34കോടി) പുരസ്കാര തുക. ഇതിന്റെ പകുതി ആര്‍തര്‍ ആഷ്കിനും ശേഷിച്ച തുക ഷെററും ഡോണയും പങ്കിടും. 96 കാരനായ ആര്‍തര്‍ ആഷ്കിന് നൊബേല്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ആറ്റങ്ങള്‍, സൂക്ഷമ കണികകള്‍, വൈറസുകള്‍, ജീവ കോശങ്ങള്‍ തുടങ്ങിയവയെ ലേസര്‍ ബീം കെണ്ടു 'പിടിച്ചെടുക്കാന്‍' സാധിക്കുന്ന 'ഒപ്റ്റിക്കല്‍ ട്വീസേഴ്സ് ' എന്ന ഉപകരണം കണ്ടെത്തിയതിനാണ് ഇദ്ദേഹത്തിനുള്ള പുരസ്കാരം.
ആള്‍ട്രാ ഷോര്‍ട്ട് ഒപ്റ്റിക്കല്‍ പള്‍സുകള്‍ ഉല്പാദിപ്പിക്കാന് സാധിക്കുന്ന സംവിധാനം വികസപ്പിച്ചതിനാണ് ഷെറാറിനും ഡോണക്കും പുരസ്കാരം ലഭിച്ചത്. നേത്ര ശസ്ത്രക്രിയാ രംഗത്ത് ഏറെ ഉപകരപ്പെടുന്നതാണ് ഈ കണ്ടെത്തല്‍. മൂന്നാം തവണയാണ് ഒരു വനിതക്ക് ഭൗതിക ശാസ്ത്രത്തില്‍ നൊബേല്‍ ലഭിക്കുന്നത്. മേരി ക്യൂറി (1903) മരിയ ജിയാപ്പര് മേയര്‍ (1963) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ച വനിതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."