കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രമായി യൂനിവേഴ്‌സിറ്റി കോളജ് മാറി: മുല്ലപ്പള്ളി
കല്‍പ്പറ്റ: കൗമാര കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രമായി തിരുവനന്തപുരത്തെ യൂനിവേഴ്‌സിറ്റി കോളജ് മാറിയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
മുഖ്യമന്ത്രി പ്രശ്‌നങ്ങളെ നിസാരവല്‍ക്കരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിനുമുന്നില്‍ കൊണ്ടുവരണം.
ഒരുകാലത്ത് രാജ്യം മുഴുവന്‍ അംഗീകരിച്ചിരുന്ന കേരള പബ്ലിക് സര്‍വിസ് കമ്മിഷന്റെ പേരും പ്രശസ്തിയും നഷ്ടപ്പെട്ടിരിക്കുകയാണ്. സമാന്തര പരീക്ഷയാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണം.
ശബരിമല വിഷയം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞതിനുശേഷമാണ് മുഖ്യമന്ത്രി ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. കുറ്റക്കാരായ പൊലിസുകാരാരെന്ന് പറയാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും സാധിക്കണം. ആന്തൂറിലെ പ്രവാസി സംരംഭകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബത്തെ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."