HOME
DETAILS
MAL
കുഴിമണ്ണ പഞ്ചായത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു
backup
May 27 2017 | 02:05 AM
കിഴിശ്ശേരി: സമ്പൂര്‍ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി കുഴിമണ്ണ പഞ്ചായത്തില്‍ ശുചിത്വഹര്‍ത്താല്‍ ആചരിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് 12വരെ അങ്ങാടിയില്‍ കടകള്‍ അടച്ചു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കിഴിശ്ശേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു നിര്‍വഹിച്ചു.
സ്ഥിരംസമിതി ചെയര്മാന്മാരായ പുളിക്കല്‍ മുഹമ്മദ്, സി.എം മുസ്തഫ, പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത്, പി എച്ച്.സി ജീവനക്കാര്‍, വ്യാപാരി വ്യവസായികള്‍, സാക്ഷരതാ പ്രേരക്മാര്‍, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, കുഴിമണ്ണ ഹൈസ്കൂള്‍ അധ്യാപകര്‍, എന്‍.സി.സി സ്ക്വഡുകള്‍ തുടങ്ങി വിവിധ സന്നദ്ധ സംഘടനകള്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബ ശ്രീ യൂനിറ്റിനു കീഴിലും ഏറ്റവും ശുചിത്വമുള്ള മൂന്നു വീടുകള്‍ക്ക് സമ്മാനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."