ശൗചാലയ നിര്‍മാണത്തിന് പിന്തുണയുമായി നാഷണല്‍ സര്‍വീസ് സ്കീം
കോട്ടയം: തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനമില്ലാത്ത (ഓപ്പണ്‍ ഡെഫക്കേഷന്‍ ഫ്രീ) സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ശൗചാലയ നിര്‍മാണത്തിന് പിന്തുണയുമായി നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികള്‍.
ജില്ലയില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലും ശൗചാലയ നിര്‍മാണം നടത്തും. വിദ്യാര്‍ഥികള്‍ ഈ പ്രദേശങ്ങളില്‍ ശൗചാലയ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ഗുണഭോക്താക്കളെ സഹായിക്കും.
ആകെ 15069 ശൗചാലയങ്ങളാണ് ഒ.ഡി.എഫ് പദ്ധതിയില്‍ നിര്‍മിച്ചുവരുന്നത്. ഇതില്‍ 1647 ശൗചാലയങ്ങള്‍ വെള്ളക്കെട്ട്, പാറക്കെട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ്. സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും 15,400 രൂപയാണ് നല്‍കുക.
മഹാത്മാഗാന്ധി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഡയറക്ടര്‍ ഡോ. സാബുക്കുട്ടന്‍, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ആല്‍ബി ആന്റോ എന്നിവരുടെ നേതൃത്വത്തിലാണു ജില്ലയിലെ സ്കൂള്‍, കോളജുകളിലെ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാര്‍ഥികള്‍ ശൗചാലയ നിര്‍മാണത്തില്‍ സഹകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."