HOME
DETAILS

സിദ്ധന്‍ ചമഞ്ഞ് തട്ടിപ്പ്: പ്രതി മറിച്ചുവിറ്റ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു

  
backup
October 03 2018 | 05:10 AM

%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d-3

കൊടുവള്ളി: അസുഖം മാറ്റാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജസിദ്ധന്‍ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ വളാഞ്ചേരിയിലെ ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു. നടമ്മല്‍പൊയിലില്‍ വീട് വാടകയ്‌ക്കെടുത്ത് സിദ്ധന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ വളാഞ്ചേരി മൂര്‍ഖനാട് വേരിങ്ങല്‍ വീട്ടില്‍ അബ്ദുല്‍ ഹക്കീമിനെ (45) കഴിഞ്ഞദിവസം പൊലിസ് പിടികൂടിയിരുന്നു. ഇയാളില്‍നിന്നാണ് കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ കൊടുവള്ളി പൊലിസ് കണ്ടെടുത്തത്.
പരാതിക്കാരനായ നടമ്മല്‍പൊയില്‍ സ്വദേശിയുടെയും ഭാര്യയുടെയും അസുഖങ്ങള്‍ മാറ്റിക്കൊടുക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചര ലക്ഷം രൂപയും ഹക്കീം തട്ടിയെടുത്തതായാണു കേസ്. എട്ടുമാസം മുന്‍പാണു സംഭവം നടന്നത്. സമാനമായ തട്ടിപ്പുകേസില്‍ ഹക്കീമിനെ നേരത്തെ കുന്ദമംഗലം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയുകയായിരുന്ന ഹക്കീമിനെ കൊടുവള്ളി പൊലിസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വളാഞ്ചേരിയിലെ വില്‍പന നടത്തിയ ജ്വല്ലറിയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
102 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കണ്ടെടുത്തത്. ഹക്കീമിന്റെ മൂര്‍ഖനാടുള്ള വീട്ടുപറമ്പില്‍ ഒളിപ്പിച്ച ഒരു അള്‍ട്ടോ കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തട്ടിപ്പില്‍ ഹക്കീമിന്റെ ഭാര്യക്കും ഭാര്യയുടെ മാതാവിനും പങ്കുള്ളതായി പൊലിസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊടുവള്ളി സി.ഐ ചന്ദ്രമോഹന്‍, എസ്.ഐ കെ. പ്രജീഷ്, എ.എസ്.ഐമാരായ രഘുനാഥ്, വിജയകുമാര്‍, സി.പി.ഒ സനല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  a minute ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  22 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  26 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  31 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago