HOME
DETAILS
MAL
മേഴ്സിക്കുട്ടിയമ്മയില്‍ നിന്ന് വിവരം പഠിക്കേണ്ട ഗതികേട് തനിക്കില്ല: ബിന്ദുകൃഷ്ണ
backup
May 27 2017 | 07:05 AM
കൊല്ലം: മന്ത്രി മേഴ്സികുട്ടിയമ്മയില്‍ നിന്ന് വിവരം പഠിക്കേണ്ട ഗതികേട് തനിക്കില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ. എസ് കൃഷ്ണകുമാര്‍ എം.പി ആയിരുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ ഭാവനയില്‍ രൂപപ്പെട്ട കാഷ്യൂ ബോര്‍ഡ് എന്ന ആശയം ഏതു കാലഘട്ടത്തില്‍ നടപ്പാക്കിയാലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എതിരില്ലെന്നും മറിച്ചുള്ള മന്ത്രിയുടെ പ്രതികരണം അവാസ്ഥവമാണെന്നും ബിന്ദുകൃഷ്ണ സൂചിപ്പിച്ചു.
കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് മന്ത്രിക്കും മറ്റുമെതിരേ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോള്‍ ഇക്കാര്യം ആരെങ്കിലും ശബ്ദിച്ചാല്‍ അവരെ നിശബ്ദരാക്കാന്‍ വിവര ദോഷം പറയുന്നത് മന്ത്രിക്ക് ഭൂഷണമല്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം മന്ത്രിയും തിരിച്ചറിയണമെന്നും ബിന്ദുകൃഷ്ണ കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."