അംഗത്തിന് കൊവിഡ് ബാധിച്ചാല്‍ പി.പി.ഇ കിറ്റിട്ട് സത്യപ്രതിജ്ഞ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദേശിച്ചു.
ഇതിനായി കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സത്യപ്രതിജ്ഞക്കായി യോഗം ചേരുമ്പോള്‍ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും അകലം പാലിക്കുകയും വേണം. ഏതെങ്കിലും അംഗം കൊവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ആ വിവരം ബന്ധപ്പെട്ട വരണാധികാരിയെ മുന്‍കൂട്ടി അറിയിക്കണം.
ഇത്തരത്തിലുള്ള അംഗങ്ങള്‍ പി.പി.ഇ കിറ്റ് ധരിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ട് ഹാജരായി സത്യപ്രതിജ്ഞ ചെയ്യണം. മറ്റെല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് ഇവര്‍ക്ക് അവസരം.
അംഗങ്ങള്‍ക്ക് പി.പി.ഇ കിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് സ്വീകരിക്കേണ്ടത്. 21നാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."