പ്രതിഷേധം കത്തുന്നു: ബീഫ് ഫെസ്റ്റ് നടത്തി ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും
കൊച്ചി: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച നടപടിക്കെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കേരളത്തിന്റെ മുക്കിലും മൂലയിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധ പരിപാടികളാണ് അരങ്ങേറുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് നടത്തിയാണ് ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ പ്രതിഷേധിച്ചത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്‍പില്‍ ബീഫ് പാചകം ചെയ്ത് നാട്ടുകാര്‍ക്ക് വിതരണം ചെയ്താണ് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചത്. യൂനിവേഴ്‌സിറ്റി കോളജിനു മുന്‍പിലായിരുന്നു എസ്.എഫ്.ഐയുടെ പ്രതിഷേധം.
ഭക്ഷണ സ്വാതന്ത്ര്യത്തിന്‍മേലുള്ള കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്നും അടുക്കളയില്‍ എന്ത് പാചകം ചെയ്യണമെന്നത് രാജ്യത്തെ പൗരന്റെ ഇഷ്ടമാണെന്നും പ്രതിഷേധ സംഗമത്തില്‍ ഡി.വൈ.എഫ്.ഐ ഉന്നയിച്ചു.
കൊച്ചിയില്‍ ബി.ജെ.പിയുടെ ജില്ലാ കമ്മിറ്റി ഓഫിസിനു മുന്‍പിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ബീഫും പൊറോട്ടയും കഴിച്ചാണ് പ്രതിഷേധിച്ചത്. മുസ്‌ലിം ലീഗ്,സി.പി.എം സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധ സംഗമങ്ങള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."