നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തില്‍ ഈ വര്‍ഷം ക്ലാസുകള്‍ തുടങ്ങും
കേന്ദ്രീയ വിദ്യാലയം അധികൃതര്‍ പ്രാഥമിക സന്ദര്‍ശനം നടത്തി
നീലേശ്വരം: നീലേശ്വരത്ത് അനുവദിച്ച നാലാമത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ ഈ അധ്യയനവര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങും. തൈക്കടപ്പുറം കടിഞ്ഞിമൂല ജി.ഡബ്ല്യു.എല്‍.പി സ്‌കൂളിലാണ് ഇതിനായി താല്‍ക്കാലിക സംവിധാനമൊരുക്കുക. ഇതിനു മുന്നോടിയായി കേന്ദ്രീയ വിദ്യാലയം അധികൃതര്‍ പ്രാഥമിക സ്ഥലസന്ദര്‍ശനത്തിനെത്തി. ആദ്യം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടമാണ് ഇതിനായി നിശ്ചയിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ പ്രഫ.കെ.പി ജയരാജന്‍, വൈസ് ചെയര്‍പഴ്‌സന്‍ വി. ഗൗരി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ് റാഫി, കൗണ്‍സലര്‍ കെ. തങ്കമണി എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. നീലേശ്വരം പാലാത്തടത്ത് ഡോ.പി.കെ രാജന്‍ സ്മാരക കാംപസിനു സമീപത്തെ എട്ടേക്കര്‍ സ്ഥലമാണ് കേന്ദ്രീയ വിദ്യാലയത്തിനായി നിര്‍ദേശിച്ചിട്ടുള്ളത്. കേന്ദ്രീയ വിദ്യാലയം റീജ്യനല്‍ ഓഫിസര്‍ രണ്‍വീര്‍ സിങ് ഇവിടം സന്ദര്‍ശിച്ചു തൃപ്തി രേഖപ്പെടുത്തിയിരുന്നു. സ്ഥലത്തിന്റെ സര്‍വേ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."