ജില്ലയില്‍ യുവതികളുടെ ആത്മഹത്യ വര്‍ധിക്കുന്നു
രാജപുരം: ജില്ലയില്‍ യുവതികളുടെ ആത്മഹത്യ ക്രമാതീതമായ രീതിയില്‍ കൂടുന്നു. ഒരു വര്‍ഷത്തിനിടെ 12 യുവതികളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യ ചെയ്തത്. ഒരു കൗണ്‍സിലിങില്‍ ഇല്ലാതാക്കാവുന്നതാണ് ജില്ലയില്‍ നടക്കുന്ന പല ആത്മഹത്യകളുമെന്ന് ഈ കേസുകളന്വേഷിക്കുന്ന പൊലിസ് ഉദ്യോഗസ്ഥരും കൗണ്‍സിലിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പറയുന്നു. കിഴക്കേ വെള്ളിക്കോത്ത് ഒരു യുവതി തീകൊളുത്തി മരിച്ചിട്ട് ഒരു വര്‍ഷമാകുന്നു. കോട്ടപ്പാറയിലെ ഒരു യുവതി വിഷം കഴിച്ച് മരിച്ചതു പത്തു മാസം മുമ്പാണ്. മടിക്കൈ അമ്പലത്തറ കണിച്ചിറയില്‍ രണ്ടു കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്നു യുവതി ആത്മഹത്യക്കു ശ്രമിച്ചെങ്കിലും യുവതി മാത്രം രക്ഷപ്പെട്ടു.
നാലു മാസം മുമ്പാണ് ബേഡകം കൊട്ടോടിയില്‍ യുവതി വീടിനകത്തു തീകൊളുത്തി മരിച്ചത്. നീലേശ്വരത്ത് താമസിക്കുന്ന ചീമേനി സ്വദേശിനിയായ വിദ്യാര്‍ഥിനി മൂന്നു മാസം മുമ്പ് തൂങ്ങി മരിച്ചിരുന്നു. അച്ചാംതുരുത്തിയില്‍ ഫിഷറിസ് സ്‌കൂള്‍ ജീവനക്കാരി രണ്ടു മാസം മുമ്പാണ് വിഷം അകത്തുചെന്ന് മരിച്ചത്. ഒന്നര മാസംമുമ്പ് നീലേശ്വരം സ്വദേശിനിയായ പട്ടേനയിലെ ബി.ഫാം വിദ്യാര്‍ഥിനി വീട്ടിനകത്തു തൂങ്ങി മരിച്ചിരുന്നു. ഇതേ കാലയളവില്‍ തന്നെ കാഞ്ഞങ്ങാട്ടെ ഡിഗ്രി വിദ്യാര്‍ഥിനി പാക്കം ചെറുക്കാപാറയിലെ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു.
ഒരുമാസം മുമ്പാണ് കുമ്പഡാജെയില്‍ പെണ്‍കുട്ടി വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഒരാഴ്ചമുമ്പാണ് ചട്ടഞ്ചാലില്‍ പ്ലസ്ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് പെണ്‍കുട്ടി തൂങ്ങിമരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറഡുക്ക കൊട്ടംകുഴിയിലെ തോതി(19)യെ കിഴക്കേ വെള്ളിക്കോത്തെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച പെരുമ്പളയിലെ ബിന്ദു (36) തലക്ലായിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ കാറഡുക്ക സ്‌കൂളിന് സമീപത്തെ അയന(19)യെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ജില്ലയില്‍ സ്ത്രീ ആത്മഹത്യകളില്‍ കൂടുതലും വിദ്യാര്‍ഥിനികളാണെന്നത് ഏറെ ചിന്തിപ്പിക്കേണ്ടതാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ ഇടപെടലും അനിവാര്യമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."