HOME
DETAILS
MAL
ജില്ലയില്‍ ബാങ്ക് പണിമുടക്കം പൂര്‍ണം
backup
July 30 2016 | 21:07 PM
കല്‍പ്പറ്റ: യൂനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ജീവനക്കാര്‍ നഗരത്തില്‍ പ്രകടനം നടത്തുകയും ചെയ്തു. ജനവിരുദ്ധ ബാങ്കിങ് നയങ്ങള്‍ നിര്‍ത്തലാക്കുക, വിദേശവല്ക്കരണം, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, കാര്‍ഷിക മുന്‍ഗണനാ വായ്പകള്‍ ഉദാരമാക്കുക, വന്‍കിട കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക, നിക്ഷേപ പലിശകള്‍ ഉയര്‍ത്തുക, ബാങ്ക് ലയനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സമരത്തിന് യു.എഫ്.ബി.യു കണ്‍വീനര്‍ കെ മുരളി, എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി പി ബാലകൃഷ്ണന്, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.വി മാത്യുസ്, അജി, കുഞ്ഞിരാമന്, കെ സുരേന്ദ്രന്, ഗോവിന്ദന് കുട്ടി, ഗോപാലന്, പി.ജെ ജോയി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."