HOME
DETAILS

ഐ.ടി നഗരത്തിലെ എ.ടി.എം കവര്‍ച്ച ഒരു തുമ്പുമില്ല;അന്വേഷണം ഊര്‍ജിതമെന്ന് പൊലിസ്

  
backup
May 27 2017 | 20:05 PM

%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d-2

 

കഠിനംകുളം: ഐ.ടി നഗരത്തില്‍ നടന്ന എ.ടി.എം കവര്‍ച്ചയില്‍ പ്രതികളെ കുറിച്ച് ഒരു തുമ്പും ലഭിക്കാതെ പൊലിസ്. അന്വേഷണം ഊര്‍ജിതമെന്ന് പറയുമ്പോഴും അങ്ങേയറ്റം ആസൂത്രിതമായി നടന്ന കവര്‍ച്ച അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കഴക്കൂട്ടം അമ്പലത്തില്‍കരയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം മെഷീന്‍ ഗ്യാസ്‌കട്ടര്‍ കൊണ്ട് മുറിച്ചുമാറ്റി 10.18 ലക്ഷം രൂപ കവര്‍ന്നത്.
എ.ടി.എമ്മില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ മാസങ്ങള്‍ക്കു മുമ്പുതന്നെ പ്രവര്‍ത്തനരഹിതമായിരുന്നു. മോഷണം നടന്ന രാത്രി തന്നെ വിരലടയാള വിദഗ്ദര്‍ എത്തി മെഷീനില്‍ നിന്നു വിരലടയാളം ശേഖരിച്ചിട്ടുണ്ട്. അതിന്റെ പിന്‍ബലത്തിലും അന്വേഷണം നടക്കുന്നുണ്ട്.
രാത്രി തന്നെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എ.ടി.എമ്മില്‍ നിന്നും ഇറങ്ങിയ പൊലിസ് നായ മോഷ്ടാക്കള്‍ നടന്നുപോയി എന്നു കരുതുന്ന നൂറു മീറ്റര്‍ അപ്പുറത്തുള്ള ഇടവഴിവരെ പോയി തിരികെ പോന്നു. മോഷ്ടാക്കള്‍ ഇവിടെ വാഹനം ഒതുക്കിയിട്ടശേഷമാകാം ഗ്യാസ് കട്ടറുമായി എ.ടി.എമ്മിനുള്ളില്‍ കയറിയതെന്നാണ് പൊലിസിന്റെ നിഗമനം.
ആഴ്ചകള്‍ക്കു മുമ്പ് കാര്യവട്ടത്ത് കഴക്കൂട്ടം പൊലിസ് സ്ഥാപിച്ച കാമറയിലെയും എ.ടി.എമ്മിനു സമീപത്തുള്ള വീടുകളുടെയും ഹോസ്റ്റലുകളുടെയും മുന്‍പിലുള്ള കാമറകളിലെയും ദൃശ്യങ്ങളും പൊലിസ് പരിശോധിക്കുന്നുണ്ട്. ഇവയില്‍ നിന്ന് ഇതുവരെ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ആഴ്ചകള്‍ക്കു മുമ്പ് ചെങ്ങന്നൂരില്‍ സമാന രീതിയില്‍ എ.ടി.എം മെഷീന്‍ ഗ്യാസ് കട്ടര്‍കൊണ്ട് അറുത്തുമാറ്റി മൂന്നേകാല്‍ലക്ഷം രൂപ മോഷ്ടിച്ചിരുന്നു. രണ്ടിടത്തും പഴയ മെഷീനുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ നടന്ന കവര്‍ച്ചയില്‍ ഇതരസംസ്ഥാന മോഷ്ടാക്കളെ ചുറ്റിപറ്റിയാണ് പൊലിസ് അന്വേഷണം നടത്തുന്നത്. കഴക്കൂട്ടത്തും ഇതര സംസ്ഥാന തൊഴിലാളികളെ പൊലിസിന് സംശയമുണ്ട്.
കവര്‍ച്ച നടന്ന വെള്ളിയാഴ്ച പുലര്‍ച്ചയ്ക്ക് 1.25 വരെ എ.ടി.എമ്മില്‍ നിന്നും ആവശ്യക്കാര്‍ പണം പിന്‍വലിച്ചിരുന്നു.അതിനുശേഷം പണം പിന്‍വലിച്ചതായി കണ്ടെത്താനായിട്ടില്ല.
പുലര്‍ച്ചെ 2.10ന് കഴക്കൂട്ടം പൊലിസ് എ.ടി.എമ്മിനു സമീപം വെച്ചിട്ടുള്ള ബീറ്റ് ബുക്കില്‍ ഒപ്പിട്ടിട്ടുണ്ട്. പുലര്‍ച്ചെ രണ്ടരക്കു ശേഷമാകാം കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. എ.ടി.എം മെഷ്യന്റെ സ്‌ക്രീനിനു താഴെയുള്ള ഭാഗം മുഴുവനായും ഗ്യാസ് കട്ടര്‍കൊണ്ട് മുറിച്ചുമാറ്റി അറകളില്‍ സൂക്ഷിച്ചിരുന്ന 10,18,500 രൂപയാണ് മോഷണം പോയത്. രാവിലെ എ.ടി.എമ്മില്‍ പണം എടുക്കാന്‍ എത്തിയവര്‍ മെഷീന്റെ ഒരു ഭാഗം അറുത്തുമാറ്റിയതായി കണ്ടെങ്കിലും യന്ത്രത്തിന്റെ തകരാറുമൂലം ബാങ്ക് അധികൃതര്‍ തന്നെ അറുത്തുമാറ്റിയതാകാം എന്നാണ് കരുതിയത്. രാത്രി ഏഴു മണിയോടെ പണം നിറയ്ക്കുന്ന ഏജന്‍സി എത്തുമ്പോഴാണ് കവര്‍ച്ചനടന്ന വിവരം ബാങ്ക് അധികൃതരും പൊലിസും നാട്ടുകാരും അറിയുന്നത്. തിരുവന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍,ഡെപ്യൂട്ടി കമ്മിഷണര്‍ അരുള്‍.വി.കൃഷ്ണ,കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് അസി.കമ്മിഷണര്‍ എ.പ്രമോദ്കുമാര്‍ സി.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.ന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago