എന്ത് കഴിക്കണമെന്ന തീരുമാനം അടിച്ചേല്‍പ്പിക്കേണ്ട: ബിന്ദുകൃഷ്ണ
കൊല്ലം: ജനങ്ങള്‍ അവരുടെ അടുക്കളയില്‍ എന്ത് ആഹാരം പാകം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം നരേന്ദ്രമോഡിക്കും ബി.ജെ.പിക്കും ആരും തീറെഴുതി കൊടുത്തിട്ടില്ലെന്നും ബീഫ് നിരോധനം നടപ്പാക്കി ഇന്ത്യയുടെ മതേതരത്വ മുഖത്തെ വികൃതമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനുവദിക്കില്ലെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ബീഫ് നിരോധനത്തിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിന്നക്കട പോസ്റ്റോഫിസിന് മുന്നില്‍ ബീഫ് പാചകം ചെയ്ത് പ്രതിശേധിക്കുകയായിരുന്നു അവര്‍.
ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനം നഷ്ടപ്പെടുകയും അതിലൂടെ നാട്ടില്‍ അരാജകത്വമുണ്ടാക്കാന്‍ മാത്രമേ ഈ നിരോധനം ഉപകരിക്കുകയുള്ളൂവെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. എ.കെ ഹഫീസ്, എസ് വിപിനചന്ദ്രന്‍, സൂരജ് രവി, നെടുങ്ങോലം രഘു, ആദിക്കാട് മധു, ശ്രീകുമാര്‍, എന്‍ ഉണ്ണികൃഷ്ണന്‍, സന്തോഷ് തുപ്പാശ്ശേരി, കെ.ആര്‍.വി സഹജന്‍, ജി ജയപ്രകാശ്, തൃദീപ് കുമാര്‍, എം.എം സഞ്ജീവ് കുമാര്‍, രാജേന്ദ്രപ്രസാദ്, ആര്‍ രമണന്‍, ആര്‍ രാജ്‌മോഹന്‍, കോതേത്ത് ഭാസുരന്‍, ബിന്ദു പള്ളിത്തോട്ടം, സുനിതാ നിസാര്‍, ഉദയാ തുളസീധരന്‍, അരുണ്‍ കോട്ടയ്ക്കകം തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്നു ബീഫ് വിതരണം ചെയ്യുകയും പ്രധാനമന്ത്രിക്ക് പാഴ്‌സല്‍ അയക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."