HOME
DETAILS

ലോകത്തെ ഏറ്റവും വലിയ തണല്‍ക്കുട മക്ക ഹറം മുറ്റത്ത് ഒരുങ്ങുന്നു

  
backup
October 03 2018 | 09:10 AM

659949849544-2

റിയാദ്: ലോകത്തെ ഏറ്റവും വലിയ തണല്‍ക്കുട മക്കയില്‍ ഒരുങ്ങുന്നു. മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെ മുറ്റത്താണ് ഇത് നിര്‍മ്മിക്കുന്നത്. തണല്‍ക്കുടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങുമെന്നു ഹറം അധികൃതരെ ഉദ്ധരിച്ച് വിശദ വിവരങ്ങള്‍ പുറത്തുവിട്ട സബ്ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ലോകത്തുള്ളതില്‍ വച്ചേറ്റവും വലിയ തണല്‍ക്കുടയായിരിക്കുമിത്. ആദ്യ ഭീമന്‍ കുട ഉയരുന്നതിനു പിന്നാലെ തന്നെ ഇതിന്റെ ചെറിയ ഏഴു കുടകള്‍ കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്. നിലവില്‍ മദീനയിലെ പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിലാണ് വ്യാപകമായി ഓട്ടോമാറ്റിക് തണല്‍ക്കുടകളുള്ളത്. എന്നാല്‍ ഇത് താരതമേന്യ ചെറിയ നിരവധി കുടകളാണ്.

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ മൂന്നാം വികസന പദ്ധതിയോടനുബന്ധിച്ചാണ് ഭീമന്‍ തണല്‍ക്കുട ഒരുങ്ങുന്നത്. ഏറെകാലം മുന്‍പ് തന്നെ ഭീമന്‍ തണല്‍കുടയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് യാഥാര്‍ഥ്യമാകുന്നത്. മസ്ജിദുല്‍ ഹറാമിന്റെ വടക്കു പടിഞ്ഞാറ് മുറ്റത്ത് നിര്‍മ്മിക്കുന്ന കുടക്ക് 53 മീറ്റര്‍ നീളമാണുള്ളത്. അത്ര തന്നെ വീതിയുമുണ്ടാകുന്ന കുടക്കു കീഴില്‍ തണലേകി 3500 ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യമുണ്ടാകും. 30 മീറ്റര്‍ ഉയരമുള്ള കുടയുടെ ആകെ ഭാരം 500ടണ്‍ ആയിരിക്കും. കുടയുടെ ഭാഗങ്ങള്‍ ഘടിപ്പിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും.

[caption id="attachment_631765" align="aligncenter" width="630"] മക്കയില്‍ സ്ഥാപിക്കുന്ന കുടകളെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജഫോട്ടോ[/caption]

 

നിരീക്ഷണ സുരക്ഷാ ക്യാമറകള്‍, അംഗസ്‌നാനത്തിനും വെള്ളം കുടിക്കാനുമുള്ള സൗകര്യങ്ങള്‍, മാര്‍ഗ്ഗ നിര്‍ദേശ ബോര്‍ഡുകള്‍, കടുത്ത ചൂടില്‍ ആശ്വാസമേകുന്ന വെള്ളം സ്‌പ്രേ ചെയുന്ന ഫാനുകള്‍, സൗണ്ട് ബോക്‌സുകള്‍ എന്നിവ ഉള്‍കൊള്ളൂന്നതാണ് ഭീമന്‍ കുട. ഭീമന്‍ കുട ഘടിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായാല്‍ വടക്ക് മുറ്റത്ത് കിങ് അബ്ദുല്ല ഹറം വികസന ഭാഗത്ത് സമാന്യം വലിപ്പമുള്ള ഏഴ് കുടകള്‍ കൂടി സ്ഥാപിക്കാനും പദ്ധതിയുണ്ട്.

കവാടങ്ങള്‍ക്ക് അഭിമുഖമായിട്ടായിരിക്കും ഇവ സ്ഥാപിക്കുക. കൂടാതെ, മത്വാഫിലും തണലിടുന്ന കുട സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച് പഠനം നടന്നുവരികയാണ്. ഗ്രാന്‍ഡ് മസ്ജിദ് വികസനം, വിവിധ പദ്ധതികളുടെ വികസനം, ഹജൂന്‍ തുരങ്കം, ബൈബാനിലെ സര്‍വ്വീസ് സ്‌റ്റേഷന്‍, കിംഗ് അബ്ദുല്‍ അസീസ് ടവറിന് പിറകിലെ കുദായി ബസ്‌സ്റ്റേഷന്‍, തുടങ്ങി ഏതാനും പദ്ധതികള്‍ കൂടി ഉടന്‍ ആരംഭിക്കും.

[caption id="attachment_631769" align="aligncenter" width="630"] മദീനയിലെ പ്രസിദ്ധമായ കുടയുടെ നിരകള്‍[/caption]

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago