പ്രതി പിടിയില്‍; അന്വേഷണം ആര്‍.എസ്.എസിലേക്ക്
പിടിയിലായത് തിരുവനന്തപുരം സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി
നിലമ്പൂര്‍: പൂക്കോട്ടുംപാടം ക്ഷേത്രത്തില്‍ വിഗ്രഹം തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പൊലിസ് പിടിയിലായി. മമ്പാട്ട് താമസിക്കുന്ന തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി (43)യാണ് പിടിയിലായത്. ഇയാള്‍ ആര്‍.എസ്.എസ് അനുഭാവിയാണെന്ന് സൂചനയുണ്ട്. രണ്ടു ദിവസം മുന്‍പ് വില്ല്വത്ത് ക്ഷേത്രത്തില്‍ വിഗ്രഹാരാധനയ്‌ക്കെതിരേ ഇയാള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ജനുവരിയില്‍ വാണിയമ്പലം ക്ഷേത്രത്തില്‍ അമ്പലത്തിലെ വസ്തുക്കള്‍ കിണറ്റിലിടുകയും ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. മധ്യമേഖല ഐ.ജി എം. അജിക്കുമാറിന്റെയും ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെയും നേതൃത്വത്തിലുള്ള ഉന്നത പൊലിസ് സംഘം രാവിലെതന്നെ ക്ഷേത്രത്തിലെത്തി അന്വേഷണ സംഘങ്ങളെ ക്രമീകരിച്ചിരുന്നു. സംസ്ഥാനത്തെ ക്ഷേത്ര കവര്‍ച്ചകളിലും മോഷണങ്ങളിലും അന്വേഷണ പ്രാഗല്‍ഭ്യം തെളിയിച്ച ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള സ്‌ക്വഡിനെവച്ചും അന്വേഷണം വിപുലപ്പെടുത്തുമെന്നു ഐ.ജി അജിത് കുമാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. മോഹനചന്ദ്രന്‍, വണ്ടൂര്‍ സി.ഐ എ.ജെ ജോണ്‍സണ്‍, നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എടക്കര സി.ഐ സന്തോഷ്, എസ്.ഐമാരായ ജോതിന്ദ്രകുമാര്‍, മനോജ് പറയറ്റ, സുനില്‍ പുളിക്കല്‍, ടി.പി ശിവദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എം.എസ്.പി ക്യാംപിലെയും ഉള്‍പ്പെയുള്ള മുന്നൂറോളം പൊലിസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."