ബാധയകറ്റാന്‍ യുവതിക്ക് ചൂരല്‍ പ്രയോഗം; പാസ്റ്റര്‍ അറസ്റ്റില്‍
കോട്ടയം: മാനസിക വിഭ്രാന്തിയുള്ള യുവതിയെ ചികിത്സിക്കാന്‍ ചൂരല്‍ പ്രയോഗം നടത്തിയ പാസ്റ്റര്‍ പിടിയില്‍. യുവതിയുടെ ദേഹത്ത് ബാധകൂടിയതാണെന്നും ഒഴിപ്പിക്കാന്‍ ചൂരല്‍പ്രയോഗം വേണമെന്നും പറഞ്ഞായിരുന്നു പാസ്റ്ററുടെ മര്‍ദനം. കോട്ടയം കേന്ദ്രീകരിച്ച് സ്വന്തമായി പ്രാര്‍ഥനാലയം നടത്തുന്ന കൊല്ലം കുണ്ടറ സ്വദേശി പാസ്റ്റര്‍ അനില്‍ കുമാറിനെ(56) ഇതുമായി ബന്ധപ്പെട്ട് മണര്‍കാട് പൊലിസ് അറസ്റ്റ്ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ദേഹമാസകലം അടിയേറ്റ തിരുവഞ്ചൂര്‍ സ്വദേശിനിയായ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാസ്റ്ററുടെ ചൂരല്‍ പ്രയോഗം സഹിക്കവയ്യാതെ നിലവിളിച്ചുകൊണ്ട് അര്‍ധരാത്രി വീട്ടില്‍നിന്നു ഇറങ്ങിയോടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. ശബ്ദം കേട്ടുണര്‍ന്ന നാട്ടുകാര്‍ ഇവരെ രക്ഷപെടുത്തി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ പാസ്റ്റര്‍ ഭാര്യയോടും കുട്ടികളോടുമൊപ്പം രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് പിടികൂടി. മണര്‍കാട്ടെ പാസ്റ്ററുടെ വീട്ടിലായിരുന്നു സംഭവം. മാനസിക വിഭ്രാന്തിയുള്ള യുവതിയുടെ രോഗം പ്രാര്‍ഥനയിലൂടെ ഭേദമാക്കാനാവുമെന്ന് പാസ്റ്റര്‍ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രാര്‍ഥനയും ആരംഭിച്ചു.
യുവതിയും അമ്മയും ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പാണ് പാസ്റ്ററുടെ അടുത്തെത്തിയത്. പാമ്പാടി സി.ഐ സാജു വര്‍ഗീസിന്റെയും മണര്‍കാട് എസ്.ഐ അനൂപ് ജോസിന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."