ശബരിമലയിലെ സ്ത്രി പ്രവേശം: നിലപാടു മാറ്റി ആര്‍.എസ്.എസ്
ശബരിമലയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തില്‍ നിലപാടു മാറ്റി ആര്‍.എസ്.എസ്. സുപ്രീം കോടതി വിധി വന്നപ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു ആര്‍എസ്എസ് സ്വീകരിച്ചത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിരുന്ന ആര്‍എസ്എസ് പരസ്യമായി തന്നെ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ലക്ഷകണക്കിന് വിശ്വാസികളുടെയും വികാരം പരിഗണിക്കാതെ കോടതി വിധി നടപ്പിലാക്കുന്നത് ശരിയല്ലെന്ന് ആര്‍ എസ് എസ് സര്‍കര്യവാഹ് സുരേഷ് ജോഷി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ശബരിമലയില്‍ പ്രാദേശിക ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രശ്‌നമാണ്. ഭക്തരുടെ വികാരത്തെ അവഗണിച്ചുകൊണ്ട് കോടതിവിധിയെ കാണാന്‍ പറ്റില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാര്‍ ഭക്തരുടെ വികാരം പരിഗണിക്കാതെ കോടതി വിധി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ആചാരങ്ങള്‍ ഇല്ലാതാക്കുന്നതിനെതിരെ ഭക്തരും വിശേഷിച്ച് സ്ത്രീകള്‍ പ്രതിഷേധത്തിലാണെന്നും പ്രസ്തവന ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതി വിധി മാനിക്കപ്പെടണമെന്ന് പറഞ്ഞ ആര്‍ എസ് എസ് ഇതുമായി ബന്ധപ്പെട്ടവരും സമൂദായ ആത്മീയ നേതാക്കളും ഒന്നിച്ചിരുന്ന് പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചര്‍ച്ചചെയ്യണമെന്നും ആവശ്യമെങ്കില്‍ നിയമപരമായ നടപടി സാധ്യമാണോ എന്ന കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തങ്ങളുടെ വിശ്വാസത്തിന് യോജിച്ച രീതിയില്‍ ആരാധന നടത്താനുള്ള അവകാശത്തെക്കുറിച്ച് അധികാരികളോട് സമാധാനപരമായി ബോധ്യപ്പെടുത്തണമെന്നും ആര്‍എസ് എസ് നേതാവ് പ്രസ്തവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."