അഴിമതി: ടോമിന്‍ തച്ചങ്കരിയെ നളിനി നെറ്റോ സംരക്ഷിച്ചെന്ന്
തിരുവനന്തപുരം: അഴിമതിക്കേസില്‍ ടോമിന്‍ ജെ.തച്ചങ്കരിയെ സംരക്ഷിക്കുന്ന തരത്തിലുള്ള നളിനി നെറ്റോയുടെ കത്ത് പുറത്തായി. പാലക്കാട് ആര്‍.ടി.ഒയോട് കൈക്കൂലി വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയരക്ടറുടെ കത്തിന് നളിനി നെറ്റോ നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. ടോമിന്‍ തച്ചങ്കരിയ്‌ക്കെതിരേ നടപടി വേണ്ടെന്ന സമീപനമാണ് കത്തിലുള്ളത്.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ ടോമിന്‍ തച്ചങ്കരി പാലക്കാട് ആര്‍.ടി.ഒ ശരവണനോട് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് പുതിയ വിവാദം. കേസില്‍ ടോമിന്‍ തച്ചങ്കരിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്നത്തെ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്ക് കത്ത് നല്‍കിയിരുന്നു.
ടോമിന്‍ തച്ചങ്കരിയുടെ ഏജന്റ് ജോമോന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും കേസിന്റെ സുഗമമായ അന്വേഷണത്തിന് തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ നടപടി വേണ്ടെന്നായിരുന്നു നളിനി നെറ്റോയുടെ മറുപടി. അന്വേഷണം തുടങ്ങി ആറുമാസം കഴിഞ്ഞെന്നും കോസ്റ്റല്‍ സെക്യൂരിറ്റി എ.ഡി.ജി.പിയുടെ ചുമതല വഹിക്കുന്നതിനാല്‍ സസ്‌പെന്‍ഡ് ചെയ്യേണ്ടതില്ലെന്നും നളിനി നെറ്റോ നല്‍കിയ മറുപടി കത്തില്‍ പറയുന്നു. കോടതിവിധിയോടെ പൊലിസ് മേധാവി സ്ഥാനത്ത് തിരിച്ചെത്തിയ ടി.പി സെന്‍കുമാറിനെ ഒതുക്കാനാണ് തച്ചങ്കരിയെ പൊലിസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ചതെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. തച്ചങ്കരിയെ പൊലിസ് ആസ്ഥാനത്തെ എ.ഡി.ജി.പിയാക്കിയതില്‍ ദുരൂഹതയുണ്ടെന്നും തല്‍സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഉടന്‍ മാറ്റണമെന്നും വി.എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."