സബ്സര്‍ ഭട്ട് മരിക്കുന്നതിന് മുന്‍പ് ബന്ധുക്കളോട് മാപ്പ് ചോദിച്ചു
ശ്രീനഗര്‍: കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ട് മരിക്കുന്നതിന് തൊട്ടുമുന്‍പ് ബന്ധുക്കളോട് മാപ്പു ചോദിച്ചതായി വിവരം. താന്‍ ചെയ്തത് തെറ്റാണെങ്കില്‍ ക്ഷമിക്കണമെന്ന് ഇയാള്‍ ബന്ധുക്കളോട് ഫോണില്‍ പറഞ്ഞുവെന്നാണ് സൈന്യത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരുക്കേറ്റ സബ്സര്‍ ഭട്ട് ബന്ധുക്കളെ വിളിച്ചാണ് മാപ്പു ചോദിച്ചത്. ഞങ്ങള്‍ വളയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതിനിടയില്‍ സബ്സര്‍ ഭട്ടിന്റെ മരണം വ്യാപക അക്രമത്തിന് ഇടയാക്കിയേക്കുമെന്ന കണക്കുകൂട്ടലില്‍ കശ്മിരില്‍ വീണ്ടും ഇന്റര്‍നെറ്റ് സര്‍വിസിന് നിരോധനമേര്‍പ്പെടുത്തി. നേരത്തെ അക്രമം വ്യാപിച്ച സാഹചര്യത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഇതില്‍ ഇളവുവരുത്തിയിരുന്നെങ്കിലും ഹിസ്ബുല്‍ നേതാവിന്റെ മരണത്തോടെ ഇന്റര്‍നെറ്റ് നിരോധനം തുടരാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ഉപയോഗിച്ച് കലാപത്തിന് അഹ്വാനം ചെയ്യുന്നുവെന്ന് കണ്ടാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."