HOME
DETAILS
MAL
ഇന്ത്യയിലും സിക വൈറസ് സ്ഥിരീകരിച്ചു
backup
May 27 2017 | 22:05 PM
ന്യൂഡല്‍ഹി: ഇന്ത്യയിലും സിക വൈറസ് രോഗ ബാധ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ബാപ്പുനഗറിലുള്ളവരാണ് രോഗബാധിതര്‍.
രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യയിലേക്കുള്ള യാത്ര, വ്യാപാര-വാണിജ്യ ഇടപെടലുകള്‍ എന്നിവക്ക് മുന്‍കരുതലെടുക്കാന്‍ ലോക രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.
കഴിഞ്ഞ ജനുവരിയിലാണ് രോഗം കണ്ടെത്തിയതെന്നും പിന്നീട് ഇതുവരെ സിക വൈറസ് ബാധ രാജ്യത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."